Connect with us

Kerala

ശബരി എക്‌സ്പ്രസില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ്; പോലീസും ആര്‍പിഎഫും അഞ്ച് കിലോ കഞ്ചാവ് പിടികൂടി

പ്രതിയെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

Published

|

Last Updated

തൃശൂര്‍| തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍വച്ച് അഞ്ച് കിലോ കഞ്ചാവ് പിടികൂടി. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഹൈദരാബാദില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ശബരി എക്‌സ്പ്രസില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നാണ് റെയില്‍വേ പോലീസും ആര്‍പിഎഫും കഞ്ചാവ് കണ്ടെത്തിയത്.

പ്രതിയെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കഞ്ചാവ് പിടികൂടുന്നത്.