Connect with us

Ongoing News

ഒരു ഗോള്‍ ജയത്തില്‍ ബഗാന്‍ സെമിയില്‍; ചെന്നൈയിനിന് മടക്കം

Published

|

Last Updated

ഗോവ | ചെന്നൈയിന്‍ എഫ് സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് എ ടി കെ മോഹന്‍ ബഗാന്‍ ഐ എസ് എല്‍ സെമിയില്‍. ആദ്യ പകുതിയുടെ അധിക സമയത്ത് റോയി കൃഷ്ണയാണ് ബഗാന്റെ ഗോള്‍ സ്‌കോര്‍ ചെയ്തത്. മത്സരത്തില്‍ തുറന്ന ചില അവസരങ്ങള്‍ ചെന്നൈയിനിന് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ആദ്യ പകുതിയില്‍ നേടിയ ഗോളിന്റെ ആധിപത്യം അവസാനം വരെ നിലനിര്‍ത്താന്‍ ബഗാന് കഴിയുകയും ചെയ്തു.

45+3 മിനുട്ടില്‍ പന്തുമായി പെനാള്‍ട്ടി ബോക്‌സിലേക്ക് ഓടിക്കയറിയ റോയി കൃഷ്ണ വലതു കാല്‍ കൊണ്ട് ഉതിര്‍ത്ത പവര്‍ഫുള്‍ ഷോട്ട് വലയുടെ ഇടതു മൂലയിലേക്ക് ശരവേഗത്തില്‍ പാഞ്ഞുകയറുകയായിരുന്നു. പോസ്റ്റിന്റെ എതിര്‍ ഭാഗത്തായിരുന്ന ചെന്നൈയിന്‍ ഗോളിക്ക് പന്ത്‌ കാണാന്‍ പോലും കഴിഞ്ഞില്ല. പ്രതിരോധ നിര താരം ടിരി ഹീറോ ഓഫ് ദ മാച്ചായി.

ചെന്നൈയിന്‍ എഫ് സിക്കെതിരായ വിജയത്തോടെ ബഗാന്‍ 37 പോയിന്റുമായി ടേബിളില്‍ രണ്ടാം സ്ഥാനത്തെത്തി. 19 കളികളില്‍ നിന്നാണ് ഇത്രയും പോയിന്റ്. ടീമിന് ഒരു കളി കൂടി ബാക്കിയുണ്ട്. ടൂര്‍ണമെന്റിലെ പത്താമത്തെ വിജയമാണ് ബഗാന്‍ നേടിയത്. അതേസമയം, ഐ എസ് എല്‍ 2021-22 സീസണില്‍ പത്താമത്തെ തോല്‍വി ഏറ്റുവാങ്ങിയ ചെന്നൈയിന്‍ എഫ് സി ടൂര്‍ണമെന്റില്‍ നിന്ന് വിടവാങ്ങി. സീസണിലെ 105 ാമത്തെ മത്സരമാണ് ഇന്ന് ഗോവയിലെ ഫതോര്‍ദ സ്‌റ്റേഡിയത്തില്‍ നടന്നത്.

---- facebook comment plugin here -----

Latest