Connect with us

Ongoing News

ജയിച്ചിട്ടും ബഗാന്‍ പുറത്ത്; ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സിന് എതിരാളി ഹൈദരാബാദ്

Published

|

Last Updated

ഗോവ | ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് എതിരാളികള്‍ ഹൈദരാബാദ് എഫ് സി. ഗോവയിലെ ജി എം സി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ നടന്ന ഇന്നത്തെ അങ്കത്തില്‍ എ ടി കെ മോഹന്‍ ബഗാനോട് ഒരു ഗോളിന് തോറ്റെങ്കിലും ആദ്യ പാദത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് നേടിയ വിജയമാണ് ഹൈദരാബാദിനെ കലാശക്കളിക്ക് അര്‍ഹരാക്കിയത്. അതേസമയം, നിര്‍ണായക പോരാട്ടത്തില്‍ ഒരു ഗോളിന് ജയിച്ചിട്ടും ഫൈനല്‍ കാണാനാകാത്ത ഹതഭാഗ്യരായി എ ടി കെ മാറുകയും ചെയ്തു. ഈമാസം 20ന് ഞായറാഴ്ചയാണ് 2021-22 സീസണിലെ ഫൈനല്‍ അരങ്ങേറുക. ജംഷഡ്പൂരിനെ 2-1 ഗോള്‍ വ്യത്യാസത്തില്‍ മറികടന്നാണ് ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്.

കളിയുടെ എല്ലാ മേഖലകളിലും മികവ് പുലര്‍ത്തിയിട്ടും നിര്‍ഭാഗ്യം എ ടി കെക്ക് മുമ്പില്‍ വിലങ്ങുതടിയാവുകയായിരുന്നു. നിരവധി അവസരങ്ങള്‍ തുറന്നെടുത്തിട്ടും ഒന്നൊഴിച്ചുള്ളവ ലക്ഷ്യത്തിലെത്തിക്കുന്നതില്‍ ബഗാന്‍ താരങ്ങള്‍ പരാജയപ്പെട്ടു. 79 ാം മിനുട്ടില്‍ റോയ് കൃഷ്ണയാണ് ബഗാന്റെ ഏക ഗോള്‍ സ്‌കോര്‍ ചെയ്തത്. മൈതാനത്തിന്റെ ഇടത് വിംഗിലൂടെ ഓടിക്കയറിയ ലിസ്റ്റണ്‍ കൊളാസോ പന്ത് ഹൈദരാബാദ് പോസ്റ്റിന് സമീപത്തേക്ക് വിദഗ്ധമായി പാസ് ചെയ്യുകയായിരുന്നു. പാസ് പിടിച്ചെടുത്ത റോയ് കൃഷ്ണ പന്ത് വലയിലെത്തിച്ചു.

---- facebook comment plugin here -----

Latest