Connect with us

Bahrain

ബഹ്‌റൈനിലെ പത്താം ലുലു ഹൈപ്പർമാർക്കറ്റ് ഗുദൈബിയയിൽ തുറന്നു

ബഹ്‌റൈൻ ഉപ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ ആണ് ഉദ്ഘാടനം ചെയ്തത്.

Published

|

Last Updated

മനാമ | ബഹ്‌റൈനിലെ ഗുദൈബിയ ജില്ലയിൽ രാജ്യത്തെ പത്താം ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി എം എയുടെ സാന്നിധ്യത്തിൽ ബഹ്‌റൈൻ ഉപ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ ആണ് ഉദ്ഘാടനം ചെയ്തത്.

ചടങ്ങിൽ തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ, വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റു, മുനിസിപ്പൽ കാര്യ, കൃഷി മന്ത്രി എൻജിനീയർ വെയ്ൽ ബിൻ നാസർ അൽ മുബാറക്, ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, ലുലു എക്‌സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എം എ, ലുലു ബഹ്‌റൈൻ ഡയറക്ടർ ജുസർ രൂപവാല സന്നിഹിതരായിരുന്നു.

Latest