Connect with us

Bahrain

ബഹ്റൈന്‍ ഐ സി എഫ് 45-ാം വാര്‍ഷികത്തിന് പ്രൗഢ തുടക്കം

ആയിരങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ യു എ ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ഡോ. സയ്യിദ് അലി അബ്ദുറഹിമാന്‍ അല്‍ ഹാശിമി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യാതിഥിയായിരുന്നു.

Published

|

Last Updated

ഐ സി എഫ് 45-ാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം യു എ ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ഡോ. സയ്യിദ് അലി അബ്ദുറഹിമാന്‍ അല്‍ ഹാശിമി നിര്‍വഹിക്കുന്നു.

മനാമ | ബഹ്‌റൈന്‍ പ്രവാസികള്‍ക്കിടയില്‍ വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹിക സേവന രംഗത്ത് നാലരപ്പതിറ്റാണ്ട് പിന്നിട്ട ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) 45-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് പ്രൗഢ തുടക്കം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സല്‍മാബാദ് ഗള്‍ഫ് എയര്‍ ക്ലബിലേക്ക് ഒഴുകിയെത്തിയിരുന്നു. ആറ് മാസക്കാലം നീണ്ടുനില്‍ക്കുന്ന വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടന കര്‍മം യു എ ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ഡോ. സയ്യിദ് അലി അബ്ദുറഹിമാന്‍ അല്‍ ഹാശിമി നിര്‍വഹിച്ചു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യാതിഥിയായിരുന്നു.

പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ, സാംസ്‌കാരിക സേവന മേഖലകളില്‍ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങളാണ് ഐ സി എഫ് നടപ്പിലാക്കുന്നത്. ജീവകാരുണ്യ മേഖലയില്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് 10 വീടുകള്‍, 45 പെണ്‍കുട്ടികള്‍ക്ക് വിവാഹ സഹായം, പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് എന്നിവ നല്‍കും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ബഹുജന സംഘടനയായ കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രവാസഘടകമായ ഐ സി എഫ് ‘പ്രവാസത്തിന്റെ അഭയം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് വിദ്യാഭ്യാസം, ആത്മീയം, ജീവകാരുണ്യം, സേവനം തുടങ്ങിയ മേഖലകളിലാണ് പ്രവര്‍ത്തിച്ചുവരുന്നത്.

ചടങ്ങില്‍ ബഹ്റൈന്‍ പാര്‍ലിമെന്റ് അംഗം ഹസ്സന്‍ ഈദ് ബുഖമ്മാസ്, ബഹ്റൈന്‍ ശരീഅഃ സുപ്രീം കോര്‍ട്ട് ചീഫ് ജസ്റ്റിസ് ഡോക്ടര്‍ ശൈഖ് ഇബ്‌റാഹീം റാഷിദ് മിരീഖി, ശരീഅഃ കോര്‍ട്ട് ജഡ്ജ് ശൈഖ് ഹമദ് സാമി ഫളില്‍ അല്‍ ദോസരി, എന്‍ജി. ശൈഖ് സമീര്‍ ഫാഇസ്, ഇബ്‌റാഹീം സഖാഫി താത്തൂര്‍, കെ പി സി സി സെക്രട്ടറി കെ പി ശ്രീകുമാര്‍ പ്രസംഗിച്ചു. ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക നേതാക്കളും സംബന്ധിച്ചു.

ഐ സി എഫ് നാഷനല്‍ പ്രസിഡന്റ് കെ സി സൈനുദ്ധീന്‍ സഖാഫി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. എം സി അബ്ദുല്‍ കരീം സ്വാഗതവും ഷാനവാസ് മദനി നന്ദിയും പറഞ്ഞു.

 

 

Latest