bahrain
റമദാന്‍ സമയത്ത് ക്ലാസുകള്‍ ഓണ്‍ലൈനാക്കില്ലെന്ന് ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം
നിലവില്‍ ഉള്ളപോലെ വ്യക്തിഗത ക്ലാസുകള്‍ തുടരുമെന്നു മന്ത്രാലയം

മനാമ | റമദാന്‍ സമയത്ത് ക്ലാസുകള്‍ ഓണ്‍ലൈനാക്കില്ലെന്ന് ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്‌കൂളുകളില്‍ റമദാന്‍ സമയത്ത് പഠനം ഓണ്‍ലൈനാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും ഇത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും നിലവില്‍ ഉള്ളപോലെ വ്യക്തിഗത ക്ലാസുകള്‍ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
റമദാനില്‍ വിദൂര പഠനത്തിനായി സാമ്പത്തിക കാര്യ സമിതി വൈസ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ റിഫാഇയുടെ നേതൃത്വത്തിലുള്ള പ്രമേയം ബഹ്‌റൈനിലെ പ്രതിനിധി കൗണ്‍സില്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച വ്യക്തതയാണ് മന്ത്രാലയം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
---- facebook comment plugin here -----