Connect with us

Bahrain

ബഹ്റൈന്‍ ആര്‍ എസ് സി ക്ക് പുതിയ നേതൃത്വം

മനാമ എമിറേറ്റ്‌സ് ടവറില്‍ നടന്ന യൂത്ത് കണ്‍വീനിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

Published

|

Last Updated

മനാമ | രിസാല സ്റ്റഡി സര്‍ക്കിള്‍ ബഹ്റൈന്‍ നാഷനല്‍ ഘടകത്തിന് പുതിയ നേതൃത്വം നിലവില്‍ വന്നു. മനാമ എമിറേറ്റ്‌സ് ടവറില്‍ നടന്ന യൂത്ത് കണ്‍വീനിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

ബഹ്റൈന്‍ ഐ സി എഫ് പ്രസിഡന്റ് അബൂബക്കര്‍ ലത്വീഫി കണ്‍വീന്‍ ഉദ്ഘാടനം ചെയ്തു. ഡിസൈന്‍ ലാബ്, ഡിസിപ്ലിനറി ഫോറം, കസ്റ്റോഡിയന്‍ഷിപ്പ്, റീ ഓര്‍ഗനൈസേഷന്‍ തുടങ്ങി വിവിധ സെഷനുകളിലായി നടന്ന യൂത്ത് കണ്‍വീനിന് ആര്‍ എസ് സി ഗ്ലോബല്‍ ചെയര്‍മാന്‍ സക്കരിയ ശാമില്‍ ഇര്‍ഫാനി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സുഹൈല്‍ ഉമര്‍ വടക്കേക്കാട്, നൗഫല്‍ ലത്വീഫി ഇയ്യാട്, അബ്ദുല്ല രണ്ടത്താണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മന്‍സൂര്‍ അഹ്‌സനി വടകര (ചെയര്‍.), ജാഫര്‍ ശരീഫ് കുന്ദംകുളം (ജനറല്‍ സെക്രട്ടറി), മുഹമ്മദ് സഖാഫി ഉളിക്കല്‍ (എക്സിക്യൂട്ടീവ് സെക്രട്ടറി), ഫൈസല്‍ പതിയാരക്കര, സഫ്വാന്‍ സഖാഫി മാങ്കടവ്, സമീര്‍ വടകര, അബ്ദുല്‍ ഹമീദ് കുനിയ, മുഹമ്മദ് ഇര്‍ഷാദ് കരുനാഗപ്പള്ളി, മുഹമ്മദ് നിഷാദ് വരോട്, സലാഹുദ്ധീന്‍ പള്ളിയത്ത്, മിദ്ലാജ് പേരാമ്പ്ര, മുഹമ്മദ് മണ്ണാര്‍ക്കാട്, മുഹമ്മദ് സാജിദ് വടകര എന്നിവരെ സെക്രട്ടറിമാരായും, ഷബീര്‍ മുസ്ലിയാര്‍ വടകര, മുഹമ്മദാലി കാടാമ്പുഴ, ഫസലുറഹ്മാന്‍ കോട്ടക്കല്‍, നിസാര്‍ തിരൂര്‍, ഇസ്ഹാഖ് വെന്നിയൂര്‍, മുഹമ്മദ് റാസിഖ് പരപ്പനങ്ങാടി എന്നിവരെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങളായും തിരഞ്ഞെടുത്തു.

‘താളം തെറ്റില്ല’ എന്ന പ്രമേയത്തില്‍ കഴിഞ്ഞ രണ്ട് മാസങ്ങളിലായി നടന്ന അംഗത്വ കാലത്തിനും സംഘടനയുടെ വിവിധ ഘടകങ്ങളിലെ പുനസ്സംഘടനയ്ക്കും ശേഷമാണ് നാഷനല്‍ യൂത്ത് കണ്‍വീന്‍ കൗണ്‍സില്‍ നടന്നത്. രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടനാ ഘടകങ്ങളായ യൂനിറ്റ്, സെക്ടര്‍, സോണ്‍ കണ്‍വീനുകള്‍ ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കി പുതിയ ഭാരവാഹികള്‍ നിലവില്‍ വരികയും ചെയ്തിരുന്നു.

സാമൂഹിക പ്രതിബദ്ധതയും സേവന മനസ്സും പ്രവര്‍ത്തകരില്‍ കൂടുതല്‍ സന്നിവേശിപ്പിക്കാനുള്ള കര്‍മ പദ്ധതികള്‍ക്ക് പ്രത്യേക ആശയരേഖ കൗണ്‍സില്‍ രൂപപ്പെടുത്തി. എ സി എഫ് ബഹ്റൈന്‍ മുന്‍ പ്രസിഡന്റ് സൈനുദ്ധീന്‍ സഖാഫി, ഐ സി എഫ് ബഹ്റൈന്‍ നാഷനല്‍ ഭാരവാഹികളായ ഷാനവാസ് മദനി, സമദ് കാക്കടവ്, ഫൈസല്‍ ചെറുവണ്ണൂര്‍, പ്രവാസി രിസാല സബ് എഡിറ്റര്‍ വി പി കെ മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Latest