Connect with us

Kerala

കോടതിയലക്ഷ്യക്കേസില്‍ നിരുപാധികം മാപ്പ് പറഞ്ഞ് ബൈജു കൊട്ടാരക്കര

ജഡ്ജിയെ അപകീര്‍ത്തിപെടുത്താനോ വിചാരണയില്‍ അവിശ്വാസം രേഖപ്പെടുത്താനോ താന്‍ ശ്രമിച്ചിട്ടില്ലെന്നു ബൈജു കോടതിയില്‍ പറഞ്ഞു

Published

|

Last Updated

കൊച്ചി |  നടിയെ ആക്രമിച്ച കേസിലെ ജഡ്ജിയെ ചാനല്‍ ചര്‍ച്ചക്കിടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കോടതിയലക്ഷ്യക്കേസില്‍ നിരുപാധികം മാപ്പു പറഞ്ഞ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ജഡ്ജിയെ അപകീര്‍ത്തിപെടുത്താനോ വിചാരണയില്‍ അവിശ്വാസം രേഖപ്പെടുത്താനോ താന്‍ ശ്രമിച്ചിട്ടില്ലെന്നു ബൈജു കോടതിയില്‍ പറഞ്ഞു .

വ്യക്തിപരമായ അഭിപ്രായം മാത്രമാണ് പ്രകടിപ്പിച്ചത്. കോടതി കേസിനാധാരമായ സ്വകാര്യ ചാനലിന്റെ വീഡിയോ ക്ലിപ്പുകള്‍ ഇതുവരെ തനിക്കു ലഭിച്ചില്ലെന്നും ബൈജു കൊട്ടാരക്കര കോടതിയില്‍ പറഞ്ഞു.

ഹര്‍ജി ഈ മാസം 25ലേക്ക് ഹൈക്കോടതി പരിഗണിക്കാന്‍ മാറ്റി.വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന ബൈജുവിന്റെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയത്. കേസില്‍ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന ബൈജുവിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല

 

---- facebook comment plugin here -----

Latest