Connect with us

abdul nasar maudani

ജാമ്യത്തില്‍ ഇളവ്: മഅദനിയുടെ ഹര്‍ജി തിങ്കളാഴ്ചയിലേക്ക് മാറ്റി

ബെംഗുളുരു സ്‌ഫോടന കേസില്‍ രണ്ട് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | ജാമ്യത്തില്‍ ഇളവ് തേടിയുള്ള പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി. എട്ട് വര്‍ഷമായി താന്‍ ജാമ്യത്തിലാണ്. കേരളത്തിലേക്ക് പോകാന്‍ പാടില്ലെന്ന ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണമെന്നും പിതാവിനെ കാണാന്‍ പോകണമെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടണമെന്നുമായിരുന്നു മഅദനിയുടെ ആവശ്യം.

ബെംഗുളുരു സ്‌ഫോടന കേസില്‍ രണ്ട് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് മഅദനിക്കെതിരെ ഉള്ളതെന്നും കേരളത്തില്‍ പോകാന്‍ അനുവാദം നല്‍കരുതെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. നാട്ടില്‍ പോയി തിരിച്ചു വരാന്‍ ആണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് ബേലാ എം ത്രിവേദി കേസ് പരിഗണിക്കവെ ചോദിച്ചു. ആരോഗ്യപരമായ പ്രശ്‌നമുണ്ടെന്നും ചികിത്സ തേടണമെന്നും പിതാവടക്കം സുഖമില്ലാതിരിക്കുകയാണെന്നും മദനിക്കായി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നു കോടതി കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.

 

---- facebook comment plugin here -----

Latest