Kerala
ഫോര്‍ട്ട് കൊച്ചിയില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പോസ്റ്ററുകള്‍ നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം
മട്ടാഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ഓസ്ട്രിയ സ്വദേശിയായ സാറ ഷിലാന്‍സിയ്ക്ക് ജാമ്യം അനുവദിച്ചത്.
കൊച്ചി|ഫോര്‍ട്ട് കൊച്ചിയില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പോസ്റ്ററുകള്‍ നശിപ്പിച്ച വിദേശ വനിത സാറ ഷിലാന്‍സിയ്ക്ക് ജാമ്യം. മട്ടാഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ഓസ്ട്രിയ സ്വദേശിയായ സാറ ഷിലാന്‍സിയ്ക്ക് ജാമ്യം അനുവദിച്ചത്. വിഷയത്തില്‍ ഓസ്ട്രിയ എംബസി ഇടപെട്ടിരുന്നു.
തിങ്കളാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. സാറ ഫലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ കീറി അതു ചുരുട്ടി കയ്യില്‍ വയ്ക്കുകയും എതിര്‍ത്ത ചിലരോട് തര്‍ക്കിക്കുന്നതുമായ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തകരാണ് ഫലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ പതിച്ചിരുന്നത്.
പോസ്റ്റര്‍ കീറിയതില്‍ യുവതിക്കെതിരെ എസ്‌ഐഒയാണ് പരാതി നല്‍കിയത്. വിദേശ വനിതക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ട് എസ്‌ഐഒ പ്രവര്‍ത്തകര്‍ ഫോര്‍ട്ട് കൊച്ചി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ഇതേതുടര്‍ന്നായിരുന്നു സാറയെ പോലീസ് അറസ്റ്റ് ചെയ്തത്.