Connect with us

International

ഇമ്രാന്‍ ഖാന് ജാമ്യം

അടുത്ത രണ്ടാഴ്ചത്തേക്കെങ്കിലും ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യരുതെന്ന നിര്‍ദേശത്തോടെയാണ് ജാമ്യം അനുവദിച്ചത്.

Published

|

Last Updated

ഇസ്ലാമാബാദ്| പാക്‌സിതാന്‍ മുന്‍ പ്രധാനമന്ത്രി  ഇമ്രാന്‍ ഖാന് ജാമ്യം. അഴിമതി ആരോപണത്തില്‍ ഇമ്രാന്‍ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ ഇമ്രാന്‍ ഖാന്‍ ജയില്‍ മോചിതനാവും.

അടുത്ത രണ്ടാഴ്ചത്തേക്കെങ്കിലും ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യരുതെന്ന നിര്‍ദേശത്തോടെയാണ് ജാമ്യം അനുവദിച്ചത്. ചീഫ് ജസ്റ്റിസ് ഉമര്‍ അതാ ബന്‍ഡിയാല്‍, ജസ്റ്റിസുമാരായ മുഹമ്മദ് അലി മസ്ഹര്‍, അഥര്‍ മിനല്ല എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. ഇമ്രാന്‍ ഖാന്റെ അറസ്റ്റ് രാജ്യത്തുടനീളം വന്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമായിരുന്നു.