Connect with us

Kerala

പി പി ദിവ്യക്ക് ജാമ്യം; എ ഡി എം നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്

എസ് ഐ ടി അന്വേഷണം കാര്യക്ഷമമല്ലെന്ന കാര്യവും കോടതിയെ ബോധ്യപ്പെടുത്തും

Published

|

Last Updated

പത്തനംതിട്ട | പി പി ദിവ്യക്ക് ജാമ്യം ലഭിച്ച പശ്ചാത്തലത്തില്‍ എ ഡി എം നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. ഗൂഢാലോചനയിലേക്ക് അന്വേഷണം എത്താത്തതിലുള്ള കടുത്ത അതൃപ്തിയുടെ പശ്ചാത്തലത്തിലാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്.

എസ് ഐ ടി അന്വേഷണം കാര്യക്ഷമമല്ലെന്ന കാര്യവും കോടതിയെ ബോധ്യപ്പെടുത്തും. 11 ദിവസം പള്ളിക്കുന്ന് വനിതാ ജയിലില്‍ കഴിഞ്ഞ ദിവ്യക്ക് ഇന്നലെയാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുഃഖമുണ്ടെന്ന് പറഞ്ഞ ദിവ്യ, തന്റെ നിരപരാധിത്വം തെളിയണമെന്നും കേസില്‍ കൃത്യമായ അന്വേഷണം നടക്കണമെന്നും പറഞ്ഞു.

വിധി അപ്രതീക്ഷിതമെന്നായിരുന്നു നവീന്‍ ബാബുവിന്റെ ഭാര്യയുടെ പ്രതികരണം. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കഴിഞ്ഞ മാസം 29നാണ് ദിവ്യ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങിയത്.

 

---- facebook comment plugin here -----

Latest