Kerala
ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി കാണിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം
റിമാന്‍ഡിലായ 12 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കാണ് കൊട്ടരക്കര കോടതി ജാമ്യം അനുവദിച്ചത്.
കൊല്ലം | കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ കരിങ്കൊടി കാണിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കു ജാമ്യം. റിമാന്‍ഡിലായ 12 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കാണ് കൊട്ടരക്കര കോടതി ജാമ്യം അനുവദിച്ചത്. നിലമേലില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധിച്ച് ഗവര്‍ണര്‍ യാത്ര നിര്‍ത്തി റോഡില്‍ കസേരയിട്ടിരുന്ന് മണിക്കൂറുകളോളം പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് കരിങ്കൊടി കാണിച്ച 17 പ്രവര്‍ത്തകരെ പ്രതികളാക്കിയുള്ള എഫ്‌ഐആറിന്റെ പകര്‍പ്പ് നല്‍കിയതിനു ശേഷമാണ് ഗവര്‍ണര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
എംസി റോഡിലൂടെ ഗവര്‍ണര്‍ കൊട്ടാരക്കരയിലേക്കു പോകുമ്പോള്‍ നിലമേല്‍ എന്‍എസ്എസ് കോളജിനു സമീപമായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
സംഭവത്തെ തുടര്‍ന്ന് ഗവര്‍ണറുടെ സുരക്ഷ കേന്ദ്രസേനയായ സിആര്‍പിഎഫ് ഏറ്റെടുത്തിരുന്നു.