Connect with us

solar case

ഉമ്മന്‍ചാണ്ടിക്കെതിരായ സോളാര്‍ പീഢന ഗൂഢാലോചനക്കേസില്‍ ഒന്നാം പ്രതിക്കും ജാമ്യം

നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് രണ്ടാം പ്രതി ഗണേഷ് കുമാറിന് കോടതി ഇളവ് നല്‍കി

Published

|

Last Updated

കൊല്ലം | മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ സോളാര്‍ പീഢന ഗൂഢാലോചനക്കേസില്‍ ഒന്നാം പ്രതിക്കു കൊട്ടാരക്കര കോടതി ജാമ്യം നല്‍കി. കോടതിയില്‍ നേരിട്ട് ഹാജരായാണ് ഇവര്‍ ജാമ്യമെടുത്തത്.

രണ്ടാം പ്രതി കെ ബി ഗണേഷ് കുമാര്‍ എം എല്‍ എക്കൊപ്പം ചേര്‍ന്ന് ഉമ്മന്‍ ചാണ്ടിയെ പീഢനക്കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. കേസില്‍ ഗണേഷ് കുമാര്‍ നേരത്തെ ജാമ്യം എടുത്തിരുന്നു.

എല്ലാ വിചാരണ വേളയിലും നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഗണേഷ് കുമാറിന് കോടതി ഇളവ് നല്‍കി. ആവശ്യപ്പെടുമ്പോള്‍ മാത്രം ഹാജരായാല്‍ മതിയെന്നാണു നിര്‍ദേശം. എം എല്‍ എയും പൊതുപ്രവര്‍ത്തകനും ആയതിനാല്‍ ഇളവ് നല്‍കണമെന്നായിരുന്നു ആവശ്യം.

അടുത്ത മാസം പത്തിനു കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ പുതിയ സാക്ഷിപ്പട്ടിക കൈമാറാന്‍ പരാതിക്കാരനായ അഡ്വ.സുധീര്‍ ജേക്കബിന് കോടതി നിര്‍ദ്ദേശം നല്‍കി.

 

Latest