Kerala
കൊച്ചിയില്‍ കാറിനുള്ളില്‍ മോഡലിനെ ബലാത്സംഗം ചെയ്ത കേസില്‍ നാലാം പ്രതിക്ക് ജാമ്യം
കഴിഞ്ഞ നവംബറിലാണ് കൊച്ചിയില്‍ ഓടുന്ന കാറില്‍ വെച്ച് മോഡലായ പത്തൊമ്പതുകാരി കൂട്ടബലാത്സംഗത്തിനിരയായത്.
കൊച്ചി| കൊച്ചിയില്‍ കാറിനുള്ളില്‍ മോഡലിനെ കൂട്ടബലാത്സംഗംചെയ്ത കേസിലെ നാലാം പ്രതിക്ക് ജാമ്യം. രാജസ്ഥാന്‍ സ്വദേശിനി ഡിമ്പിള്‍ ലാംബേക്ക് ഹൈക്കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ബലാത്സംഗത്തിന് മറ്റു പ്രതികള്‍ക്ക് ഒത്താശ ചെയ്തുവെന്നായിരുന്നു ഡിമ്പിളിനെതിരായ കുറ്റം. അറസ്റ്റിലായി 53 ദിവസം കഴിഞ്ഞപ്പോഴാണ് ജാമ്യം കിട്ടിയത്. പീഡനത്തിനിരയായ യുവതിയുടെ സുഹൃത്താണ് ഡിമ്പിള്‍ ലാംബ.
കഴിഞ്ഞ നവംബറിലാണ് കൊച്ചിയില്‍ ഓടുന്ന കാറില്‍ വെച്ച് മോഡലായ പത്തൊമ്പതുകാരിയെ കൂട്ടബലാത്സംഗം ചെയ്തത്. ബാറില്‍ കുഴഞ്ഞുവീണ യുവതിയെ താമസസ്ഥലത്തെത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റിയ ശേഷമായിരുന്നു ബലാത്സംഗം.
---- facebook comment plugin here -----