Kerala
സിദ്ദിഖിന് ജാമ്യം നല്‍കിയ വിധി ആശ്വാസകരം: മകന്‍ ഷഹീന്‍ സിദ്ദിഖ്
'കുടുംബത്തിന്റെ പ്രാര്‍ഥന ദൈവം കേട്ടു. സുപ്രീം കോടതിക്ക് സത്യം ബോധ്യമായി.'
തിരുവനന്തപുരം | ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് ആശ്വാസകരമെന്ന് മകന്‍ ഷഹീന്‍ സിദ്ദിഖ്.
കുടുംബത്തിന്റെ പ്രാര്‍ഥന ദൈവം കേട്ടു. സുപ്രീം കോടതിക്ക് സത്യം ബോധ്യമായെന്നും ഷഹീന്‍ പറഞ്ഞു.
സുപ്രീം കോടതി ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് സിദ്ദിഖിന് ജാമ്യം നല്‍കിക്കൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. കേസന്വേഷണവുമായി സിദ്ദിഖ് സഹകരിക്കണം, പാസ്‌പോര്‍ട്ട് കോടതിയില്‍ സറണ്ടര്‍ ചെയ്യണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന് പോലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
---- facebook comment plugin here -----