National
ജാമ്യക്കാരെ ഹാജരാക്കാനായില്ല; ബിനീഷ് കോടിയേരിക്ക് ഇന്ന് ജയിലില്‍നിന്ന് ഇറങ്ങാനായില്ല
കര്‍ശന കോടതി നിബന്ധനകള്‍ അറിഞ്ഞതോടെ ജാമ്യം നില്‍ക്കാന്‍ സന്നദ്ധരായിരുന്നവര്‍ പിന്‍മാറി
ബംഗളൂരു | കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരിക്ക് ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനായില്ല. ജാമ്യക്കാരെ ഹാജരാക്കാന്‍ വൈകിയതാണ് കാരണം.ജാമ്യത്തിനുള്ള കര്‍ശന കോടതി നിബന്ധനകള്‍ അറിഞ്ഞതോടെ ജാമ്യം നില്‍ക്കാന്‍ സന്നദ്ധരായിരുന്നവര്‍ പിന്‍മാറി. പിന്നീട് പുതിയ ജാമ്യക്കാരെ ഹാജരാക്കാന്‍ എത്തിയപ്പോഴേക്കും കോടതി സമയം കഴിഞ്ഞിരുന്നു. സെഷന്‍സ് കോടതിയിലെ നടപടിക്രമങ്ങള്‍ നാളെ പൂര്‍ത്തിയാക്കി ബിനീഷിന് പുറത്തിറങ്ങാന്‍ കഴിയുമെന്നാണ് അഭിഭാഷകരുടെ പ്രതീക്ഷ.
5 ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യമുള്‍പ്പടെ കര്‍ശന ഉപാധികളോടെയാണ് ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായി ഒരു വര്‍ഷത്തോളമായി ജയില്‍ വാസത്തിലാണ് ബിനീഷ്.
---- facebook comment plugin here -----