Connect with us

First Gear

ബജാജ് പള്‍സര്‍ എന്‍150 ബൈക്ക് ഉടന്‍ വിപണിയിലെത്തും

1.3 ലക്ഷം രൂപയായിരിക്കും ബൈക്കിന്റെ വിലയെന്നാണ് ലഭിക്കുന്ന വിവരം.

Published

|

Last Updated

ന്യൂഡല്‍ഹി| മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ ജനപ്രീതിയുള്ളവരാണ് ബജാജ് പള്‍സര്‍ ബൈക്കുകള്‍. ഇപ്പോള്‍ പുതിയൊരു ബൈക്ക് കൂടി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബജാജ്. ബജാജ് പള്‍സര്‍ എന്‍150 എന്ന മോട്ടോര്‍സൈക്കിളാണ് കമ്പനി വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നത്. ബൈക്ക് വൈകാതെ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പള്‍സര്‍ 150 മോട്ടോര്‍സൈക്കിളിന്റെ ഫോട്ടോകളും ഇതിനകം ലീക്കായിട്ടുണ്ട്.

വരാനിരിക്കുന്ന ബൈക്ക് ബജാജ് പള്‍സര്‍ പി150 എന്ന മോഡലിനെ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്നതാണ്. ബജാജ് പള്‍സര്‍ എന്‍150 ബൈക്കില്‍ പള്‍സര്‍ പി150 മോഡലിലുള്ള അതേ എഞ്ചിനായിരിക്കും ഉണ്ടായിരിക്കുക. ഈ 149.68 സിസി സിംഗിള്‍-സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിന്‍ 14.5 പിഎസ് പവറും 13.5 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. രണ്ട് ബൈക്കുകളുടെയും എഞ്ചിന്‍ ട്യൂണിങ്ങില്‍ വ്യത്യാസം വന്നേക്കും.

ബജാജ് പള്‍സര്‍ എന്‍150യില്‍ സ്റ്റാന്‍ഡേര്‍ഡായി സിംഗിള്‍-ചാനല്‍ എബിഎസ് ഉണ്ടായിരിക്കുമെന്നാണ് സൂചനകള്‍. ബൈക്കിന് സിംഗിള്‍ പീസ് സീറ്റ് സെറ്റപ്പും ബജാജ് നല്‍കും. ബൈക്ക് വെള്ള, ചുവപ്പ് എന്നീ നിറങ്ങളില്‍ പുറത്തിറങ്ങും. ബജാജ് പള്‍സര്‍ എന്‍150 മോട്ടോര്‍സൈക്കിളിന് പള്‍സര്‍ പി150യെക്കാള്‍ ഏകദേശം 2,000 രൂപ കൂടുതലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1.3 ലക്ഷം രൂപയായിരിക്കും ബൈക്കിന്റെ വിലയെന്നാണ് ലഭിക്കുന്ന വിവരം.

 

 

 

Latest