Connect with us

bajrang dal attack

ഹരിദ്വാറില്‍ മുസ്ലിം വീടുകള്‍ക്ക് നേരെ ബജ്‌റംഗ്ദള്‍ ആക്രമണം

നൂറോളം പേരടങ്ങിയ സംഘമാണ് വടികളുമായെത്തി ക്രൂര ആക്രമണം നടത്തിയത്

Published

|

Last Updated

ഹരിദ്വാര്‍ | ഉത്തരാഖണ്ഡിലെ ഹരിദ്വാറിന് സമീപത്തെ ഇഖ്ബാല്‍പൂരില്‍ മുസ്ലിം വീടുകളിലേക്കും കടകളിലേക്കും അതിക്രമിച്ച് കടന്ന് ബജ്‌റംഗ്ദള്‍ ആക്രമണം. സ്ത്രീകളടക്കം നാട്ടുകാരെ ക്രൂരമായി മര്‍ദിച്ചു. ഹിന്ദുത്വ തീവ്രവാദ സംഘടനയില്‍പ്പെടുന്ന നൂറോളം പേരാണ് ആക്രമണം നടത്തിയത്.

കഴിഞ്ഞ വര്‍ഷം മുസ്ലിം വംശഹത്യ്ക്ക് ആഹ്വാനമുണ്ടായ ധര്‍മസന്‍സദ് സമ്മേളനം സ്ഥലമാണ് ഇഖ്ബാല്‍പൂര്‍. ഇന്നലെയാണ് ആക്രമണം നടന്നത്. കാവി മുഖംമൂടി ധരിച്ച് വടികളുമായി പ്രദേശത്തുകൂടെ മാര്‍ച്ച് നടത്തിയാണ് സംഘം എത്തിയത്. ഒരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

അതേസമയം, ആക്രമണത്തെക്കുറിച്ച് ഹരിദ്വാര്‍ പോലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തില്‍ മാരകമായി പരുക്കേറ്റ് ശരീരത്തില്‍നിന്നു രക്തംവാര്‍ന്നൊഴുകുന്ന വയോധികന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്ത്രീകള്‍ ഉച്ചത്തില്‍ നിലവിളിക്കുന്ന ശബ്ദവും വിഡിയോയില്‍ കേള്‍ക്കാം.

 

 

Latest