Connect with us

From the print

ബാലചന്ദ്രമേനോന്റെ പരാതി; ലൈംഗികാരോപണം പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ കേസ്

ലൈംഗിക ചുവയുള്ള ഉള്ളടക്കമാണ് വീഡിയോയിൽ ഉണ്ടായിരുന്നതെന്നും ഇതിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബാലചന്ദ്രമേനോൻ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു

Published

|

Last Updated

കൊച്ചി | നടിയുടെ ലൈംഗികാരോപണം സംപ്രേഷണം ചെയ്ത സംഭവത്തിൽ യുട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്ത് കൊച്ചി സൈബർ സിറ്റി പോലീസ്. നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐ ടി ആക്ടിലെ 67, 67എ വകുപ്പുകൾ പ്രകാരമാണ് കേസ്.

ലൈംഗിക ചുവയുള്ള ഉള്ളടക്കമാണ് വീഡിയോയിൽ ഉണ്ടായിരുന്നതെന്നും ഇതിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബാലചന്ദ്രമേനോൻ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ് നടപടി.
പരാതിക്കാരിയായ നടിയും അഭിഭാഷകനും തന്നെ ബ്ലാക്ക്മെയിൽ ചെയ്തെന്ന് ആരോപിച്ച് ബാലചന്ദ്രമോനോൻ മറ്റൊരു പരാതിയും നൽകിയിരുന്നു. ഫോൺകോൾ വിവരങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ സഹിതമാണ് മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നൽകിയത്. നടി ആരോപണം ഉന്നയിക്കുന്നതിനു മുമ്പായി അഭിഭാഷകൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിൽ ബാലചന്ദ്ര മേനോൻ ആരോപിക്കുന്നത്.
മൂന്ന് ലൈംഗിക ആരോപണങ്ങൾ ഉടൻ വരുമെന്നായിരുന്നു നടിയുടെ അഭിഭാഷകൻ ഫോണിൽ ഭീഷണിപ്പെടുത്തിയത്. പിറ്റേന്ന് നടി സാമൂഹിക മാധ്യമത്തിൽ
പോസ്റ്റിട്ടു.

പിന്നാലെ യൂട്യൂബ് ചാനലുകൾക്ക് അഭിമുഖങ്ങൾ നൽകി. വലിയൊരു സംഘം ഇതിന് പിന്നിൽ പ്രവർത്തിക്കുന്നെന്നും പരാതിയിൽ വിശദമായ അന്വേഷണം വേണമെന്നും ബാലചന്ദ്രമേനോൻ ആവശ്യപ്പെട്ടു.

അതേസമയം, ബാലചന്ദ്രമേനോനെ ഫോണിൽ വിളിച്ചിരുന്നതായി നടിയുടെ അഭിഭാഷകൻ സമ്മതിച്ചു. പരാതിയെ കുറിച്ച് മുന്നറിയിപ്പ് നൽകാനാണ് ഫോണിൽ ബന്ധപ്പെട്ടതെന്നാണ് അഭിഭാഷകന്റെ വാദം.

---- facebook comment plugin here -----

Latest