Connect with us

ELDOSE KUNNAPPILLI

ബലാല്‍സംഗം: എം എല്‍ എ എവിടെയാണെന്ന് അറിയില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍

പീഡനപരാതിയില്‍ മാതൃകപരമായ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം | എല്‍ദോസ് കുന്നപ്പിള്ളി എവിടെയാണെന്ന് പാര്‍ട്ടിക്ക് അറിയില്ലെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

എം എല്‍ എയെ കാണാനില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇന്നോ നാളെയോ എം എല്‍ എയുടെ വിശദീകരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയിലാണ്. പാര്‍ട്ടിയുടെ സ്ത്രീപക്ഷ നിലപാട്ില്‍ ഉറച്ച് നിക്കുന്നുവെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി. എംഎല്‍എയുടെ പീഡനപരാതിയില്‍ മാതൃകപരമായ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് ചിന്തന്‍ ശിബിരത്തില്‍ പ്രഖ്യാപിച്ച സ്ത്രീപക്ഷ നിലപാടുകളില്‍ മാറ്റം വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Latest