Ongoing News
നാലാം ഗെയിമില്‍ സമനില; ഗുകേഷ്-ലിറേന്‍ പോരാട്ടം മുറുകുന്നു
42 നീക്കങ്ങള്‍ക്കു ശേഷമാണ് ഇരുവരും കൈകൊടുത്ത് പിരിഞ്ഞത്.

സിംഗപ്പുര്‍ | ഫിഡെ ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷും ചൈനയുടെ ഡിംഗ് ലിറേനും തമ്മിലുള്ള നാലാം ഗെയിം സമനിലയില്‍ കലാശിച്ചു. 42 നീക്കങ്ങള്‍ക്കു ശേഷമാണ് ഇരുവരും കൈകൊടുത്ത് പിരിഞ്ഞത്. നൂറ് ശതമാനം കൃത്യതയോടെയാണ് ഗുകേഷും ലിറേനും കരുക്കള്‍ നീക്കിയതെന്ന് മത്സരത്തിനു ശേഷം ലോക ചെസ് ഫെഡറേഷന്‍ (ഫിഡെ) വിലയിരുത്തി.
14 മത്സരങ്ങളുടെ പരമ്പരക്കിടെയുള്ള ആദ്യ വിശ്രമ ദിനത്തിനു ശേഷമാണ് ഗുകേഷും ലിറേനും ഇന്ന് ബോര്‍ഡിന് ഇരുവശത്തും ഇരുന്നത്.
ആദ്യ പോരാട്ടത്തില്‍ ലിറേനൊപ്പമായിരുന്നു വിജയം. രണ്ടാമത്തേത് സമനിലയിലായി. മൂന്നാം ഗെയിമില്‍ വിജയം നേടിയ ഗുകേഷ് കരുത്തനായ പോരാളിയാണെന്ന് ലിറേനിന് കൃത്യമായ സൂചന നല്‍കി. ഇരുവര്‍ക്കും ഇപ്പോള്‍ രണ്ടുവീതം പോയിന്റാണുള്ളത്.
---- facebook comment plugin here -----