Connect with us

International

വീണ്ടും സമനില; യുറുഗ്വായ് ബ്രസീലിനെ പൂട്ടിയത് 1-1ന്

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീല്‍ വഴങ്ങുന്ന തുടര്‍ച്ചയായ രണ്ടാം സമനിലയാണിത്

Published

|

Last Updated

സാല്‍വദോര്‍| ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിനെ സമനിലയില്‍ പൂട്ടി യുറുഗ്വായ്. മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു. യുറുഗ്വായ്ക്ക് വേണ്ടി ഫെഡറിക്കോ വാല്‍വെര്‍ഡെ ഗോള്‍ നേടി. ഗെര്‍സനാണ് ബ്രസീലിന് വേണ്ടി ഗോളടിച്ചത്.

ബ്രസീലില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ യുറുഗ്വായ് ആണ് ആദ്യം ലീഡെടുത്തത്. മാക്സിമിലിയാനോ അരൗജോയുടെ അസിസ്റ്റില്‍ 55-ാം മിനിറ്റില്‍ ഫെഡറിക്കോ വാല്‍വെര്‍ഡെയാണ് യുറുഗ്വായ്ക്ക് വേണ്ടി ഗോള്‍ നേടിയത്. ഗോള്‍ വഴങ്ങിയ് ശേഷം 62-ാം മിനിറ്റില്‍ വിങ്ങര്‍ ഗെര്‍സന്‍ ബ്രസീലിന് വേണ്ടി തിരിച്ചടിച്ചു. വിജയ ഗോള്‍ ഇല്ലാതെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീല്‍ വഴങ്ങുന്ന തുടര്‍ച്ചയായ രണ്ടാം സമനിലയാണിത്. 12 മത്സരങ്ങളില്‍ 18 പോയിന്റുള്ള ബ്രസീല്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. 20 പോയിന്റുമായി യുറുഗ്വായ് രണ്ടാം സ്ഥാനത്താണുള്ളത്.

 

 

Latest