balusseri attack
ബാലുശ്ശേരി ആള്‍കൂട്ട ആക്രമണം: രണ്ട് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ഇതോടെ പത്ത് എസ് ഡി പി ഐക്കാരടക്കം അറസ്റ്റിലാകുന്നവരുടെ എണ്ണം 12 ആയി
കോഴിക്കോട് | ബാലുശ്ശേരിയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് മര്‍ദിച്ച കേസില്‍ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്ക് പിന്നാലെ രണ്ട് ലീഗ് പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍. മുഹമ്മദ് ഫായിസ്, മുര്‍ഷിദ് എന്നീ ലീഗ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. ഇതില്‍ പത്ത് പേര്‍ എസ് ഡി പി ഐ പ്രവര്‍ത്തകരാണ്.
ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണു രാജിനെയാണ് പോസ്റ്റര്‍ കീറിയെന്ന് ആരോപിച്ച് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ജിഷ്ണു രാജിനെ തോട്ടിലെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചതിന് എസ് ഡി പി ഐ നേതാവ് സഫീറിനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. വെള്ളത്തില്‍ മുക്കിയതിന് ശേഷം മര്‍ദിച്ചത് സഫീറാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളും നേരത്തെ പുറത്ത് വന്നിരുന്നു.
29 പേരെ കേസില്‍ പ്രതി ചേര്‍ത്തെങ്കിലും ഇതില്‍ ഭൂരിഭാഗം പ്രതികളും ഒളിവിലാണ്. ഡി വൈ എഫ് ഐ പ്രവര്‍ത്തകനടക്കം കേസില്‍ പിടിയിലാകുകയും ചെയ്തു. എന്നാല്‍ ഇവര്‍ക്ക് മര്‍ദ്ദനത്തില്‍ നേരിട്ട് പങ്കില്ലെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.