Kerala
പിഎഫഐ നിരോധം; ഇടുക്കിയില്‍ പ്രതിഷേധ പ്രകടനം
ഏഴുപേരാണ് പ്രകടനത്തില്‍ പങ്കെടുത്തത്.
ഇടുക്കി | പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. രാമക്കല്‍മേടിന് സമീപം ബാലന്‍പിള്ള സിറ്റിയില്‍ രാവിലെ ഒന്‍പതിനായിരുന്നു പ്രകടനം. ഏഴുപേരാണ് പ്രകടനത്തില്‍ പങ്കെടുത്തത്. കൊടികളൊന്നും ഇല്ലാതെയായിരുന്നു പ്രതിഷേധ പ്രകടനം.
പ്രകടനത്തില്‍ പങ്കെടുത്തവരെ കണ്ടെത്താന്‍ നെടുങ്കണ്ടം പൊലീസ് അന്വേഷണം തുടങ്ങി.അതേസമയം വയനാട്ടിലെ പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മാനന്തവാടി ഏരിയ പ്രസിഡന്റ് കല്ലുമൊട്ടന്‍കുന്നിലെ സലീമിന്റെ വീട്ടിലും പരിസരത്തുമാണ് പോലീസ് പരിശോധന നടത്തിയത്. മ കഴിഞ്ഞ ദിവസം സലീമിന്റെ എരുമതെരുവിലെ ടയര്‍ കടയില്‍ നിന്നും ആയുധം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പോലീസ് നടപടി
---- facebook comment plugin here -----