Connect with us

Kerala

പക്ഷിവളര്‍ത്തലിന് നിരോധനം; ആലപ്പുഴയില്‍ കോഴി, താറാവ് കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്ത്

കള്ളിങ് നടത്തിയതിന്റെ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ലെന്നും കടക്കെണിയിലാണെന്നും കര്‍ഷകര്‍ പറഞ്ഞു.

Published

|

Last Updated

ആലപ്പുഴ | ആലപ്പുഴയില്‍ കോഴി, താറാവ് വിപണനത്തിന് എട്ട് മാസത്തേക്ക് കൂടി നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കര്‍ഷകര്‍ രംഗത്ത്. നിരോധനം ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് കോഴി, താറാവ് കര്‍ഷകര്‍ വ്യക്തമാക്കി.

കള്ളിങ് നടത്തിയതിന്റെ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ലെന്നും കടക്കെണിയിലാണെന്നും കര്‍ഷകര്‍ പറഞ്ഞു. മന്ത്രി കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാകണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.ചര്‍ച്ച നടത്തിയില്ലെങ്കില്‍ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

പക്ഷിപ്പനി വ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ 2025 വരെ ആലപ്പുഴയില്‍ താറാവ് അടക്കമുള്ള പക്ഷി വളര്‍ത്തലിന് നിരോധനം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മൃഗസംരക്ഷ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഇന്നലെ പറഞ്ഞിരുന്നു. പക്ഷിപ്പനി സ്ഥിരീകരിക്കാന്‍ കേരളത്തില്‍ പുതിയ ലാബ് പാലോട് സ്ഥാപിക്കുന്നതിനെ കുറിച്ച് കേന്ദ്രത്തെ അറിയിച്ചുവെന്നും കേന്ദ്രം ആവശ്യം അംഗീകരിച്ചിട്ടുണ്ടെന്നും ജെ ചിഞ്ചുറാണി വ്യക്തമാക്കി.

 

Latest