Kerala
സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വിലക്ക്: സര്‍ക്കാരുമായി ആലോചിച്ച് പ്രശ്‌നപരിഹാരമുണ്ടാക്കുമെന്ന് മാര്‍ ബേസില്‍ സ്‌കൂള്‍ മാനേജ്‌മെന്റ്
അനുകൂല തീരുമാനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം| സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പ്രതിഷേധിച്ച സ്‌കൂളുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവില്‍ പ്രതികരിച്ച് കോതമംഗലം മാര്‍ ബേസില്‍ സ്‌കൂള്‍ മാനേജ്‌മെന്റ്. സര്‍ക്കാരുമായി ആലോചിച്ച് പ്രശ്‌ന പരിഹാരമുണ്ടാക്കുമെന്ന് സ്‌കൂള്‍ മാനേജര്‍ ജോര്‍ജ്ജ് കൂര്‍പ്പില്‍ വ്യക്തമാക്കി.
അനുകൂല തീരുമാനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അര്‍ഹിച്ച അംഗീകാരം ലഭിക്കാതെ വന്നപ്പോള്‍ കുട്ടികള്‍ നടത്തിയ വികാരപ്രകടനം മാത്രമാണിതെന്നും ജോര്‍ജ്ജ് കൂര്‍പ്പില്‍ പറഞ്ഞു. സംഭവത്തില്‍ സ്‌കൂളിനോ മാനേജ്‌മെന്റിനോ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----