Kerala
മുക്കുഴി, സത്രം കാനന പാതയിലൂടെയുള്ള യാത്രയ്ക്ക് നിരോധനം
തീര്‍ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് താല്‍ക്കാലിക നിരോധനം.
ശബരിമല| അതിശക്തമായ മഴ തുടരുന്നതിനാല്‍ കുമളിയില്‍ നിന്നു മുക്കുഴി, സത്രം വഴി ശബരിമലയിലേക്ക് കാനന പാതയിലൂടെയുള്ള തീര്‍ഥാടകരുടെ യാത്ര നിരോധിച്ച് ഇടുക്കി ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി ഉത്തരവിട്ടു. കാലാവസ്ഥ അനുകൂലമാകുന്നത് വരെയാണ് നിരോധനം.
തീര്‍ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് താല്‍ക്കാലിക നിരോധനം. തുടര്‍ നടപടി സ്വീകരിക്കാന്‍ പോലീസിനും വനം വകുപ്പിനും നിര്‍ദ്ദേശം നല്‍കി.
---- facebook comment plugin here -----