Connect with us

Ongoing News

ലക്‌നൗവിനെ തോല്‍പ്പിച്ച് ബാംഗ്ലൂര്‍; ജയം 18 റണ്‍സിന്

Published

|

Last Updated

മുംബൈ | ഐ പി എലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 18 റണ്‍സ് ജയം. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെയാണ് തോല്‍പ്പിച്ചത്. ബാംഗ്ലൂര്‍ മുന്നോട്ടുവച്ച് 182 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലക്‌നൗവിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 163ല്‍ എത്താനേ കഴിഞ്ഞുള്ളൂ. ലക്‌നൗവിനു വേണ്ടി 28 പന്തില്‍ 42 റണ്‍സുമായി ക്രുനാല്‍ പാണ്ഡ്യയും 24ല്‍ 30മായി കെ എല്‍ രാഹുലും പൊരുതിയെങ്കിലും ബാംഗ്ലൂര്‍ സ്‌കോറിനെ മറികടക്കാനായില്ല. മാര്‍കസ് സ്‌റ്റോയിനിസ് 15 പന്തില്‍ 24 റണ്‍സെടുത്തു.

നേരത്തെ ഫാഫ് ഡു പ്ലെസിയുടെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ പിന്‍ബലത്തിലാണ് ബാംഗ്ലൂര്‍ മികച്ച സ്‌കോറിലെത്തിയത്. 64 പന്തില്‍ 96 റണ്‍സാണ് ഡു പ്ലെസി അടിച്ചുകൂട്ടിയത്. ഷഹബാസ് അഹമ്മദ് (22ല്‍ 26), ഗ്ലെന്‍ മാക്‌സ്വെല്‍ (11ല്‍ 23) എന്നിവരും പിന്തുണയേകി.