National
ബെംഗളൂരുവിൽ തീപ്പിടിത്തം; നാട്ടുകാരുടെ കൺമുന്നിൽ യുവതി വെന്തുമരിച്ചു
ഒരു ഫ്ലാറ്റിലെ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് നിഗമനം

ബെംഗളൂരു | ബെംഗളൂരുവിലെ പാർപ്പിടസമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തെ തുടർന്ന് നാട്ടുകാരുടെ കൺമുന്നിൽ യുവതി വെന്തുമരിച്ചു. ബന്നാർഘട്ട റോഡിൽ ഐ ഐ എം ബെംഗളൂരുവിന് സമീപമുള്ള അഞ്ച് നില കെട്ടിടത്തിൽ ഇന്നലെ വൈകിട്ടോടെയുണ്ടായ തീപ്പിടിത്തത്തിലാണ് യുവതി ഉൾപ്പെടെ രണ്ട് പേർ മരിച്ചത്. ബാൽക്കണിയിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് യുവതിയെ തീ വിഴുങ്ങിയത്.
തീപടർന്നതോടെ ഇവർ ബാൽക്കണിയിലേക്ക് ഓടിയെങ്കിലും രക്ഷപ്പെടാനായില്ല. സമീപവാസികൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപകടത്തെ തുടർന്ന് പാർപ്പിടസമുച്ചയത്തിലെ മറ്റുള്ളവരെ രക്ഷപ്പെടുത്തി. തീപ്പിടിത്തമുണ്ടായപ്പോൾ നിരവധി പേരാണ് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നത്. ആറ് പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഒരു ഫ്ലാറ്റിലെ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് നിഗമനം. ഒന്നും രണ്ടും നിലയിലാണ് തീപ്പിടിത്തമുണ്ടായത്.