Connect with us

royal challengers banglore

ക്യാപ്റ്റന് പിന്നാലെ ബാംഗ്ലൂരിന് പുതിയ കോച്ചും; സഞ്ജയ് ബാംഗര്‍ കോച്ചാവും

നിലവില്‍ ടീമിന്റെ കോച്ചായ മൈക്ക് ഹെസ്സണിന് പകരമാണ് ബാംഗര്‍ കോച്ചായി എത്തുന്നത്

Published

|

Last Updated

ബംഗളൂരു | റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലുരിന്റെ പുതിയ കോച്ചിനെ പ്രഖ്യാപിച്ചു. അടുത്ത സീസണില്‍ ആര്‍ സി ബിയുടെ മുഖ്യ പരിശീലകനായി സഞ്ജയ് ബാംഗറിനെ ടീം നിയമിച്ചു. മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടറും ബാറ്റിംഗ് കോച്ചുമാണ് സഞ്ജയ് ബാംഗര്‍.

നിലവില്‍ ടീമിന്റെ കോച്ചായ മൈക്ക് ഹെസ്സണിന് പകരമാണ് ബാംഗര്‍ കോച്ചായി എത്തുന്നത്. സ്ഥാനമൊഴിയുന്ന ഹെസ്സണ്‍ ടീമിന്റെ ഡയറക്ടറായി തുടരും. മുമ്പ് ടീമിന്റെ ഡയറക്ടാറായിരുന്നു ഹെസ്സണിനെ 2021 ഐ പി എല്ലിന്റെ രണ്ടാം പാദത്തിന് മുന്നോടിയായാണ് കോച്ചായി സ്ഥാനമേറ്റെടുക്കുന്നത്. നേരത്തെ ടീമന്റെ ബാറ്റിംഗ് കണ്‍സള്‍ടെന്റായിരുന്നു ബാംഗര്‍. ഐ പി എല്ലില്‍ ആദ്യ കിരീടം നേടുകയെന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ ടീമിന് കരുത്താകുമെന്ന് സ്ഥാനമേറ്റെടുത്തിന് പിന്നാലെ ബാംഗര്‍ പറഞ്ഞു.

Latest