Connect with us

National

എന്‍ജിന്‍ തകരാര്‍: ബംഗ്ലാദേശ്-അബൂദബി വിമാനം ഇന്ത്യയില്‍ അടിയന്തരമായി ഇറക്കി

എയര്‍ അറേബ്യയുടെ എയര്‍ ബസ് എ320ന്റെ എന്‍ജിനാണ് തകരാറിലായത്. ബംഗ്ലാദേശിലെ ചിറ്റഗോങ് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനമാണിത്.

Published

|

Last Updated

അഹമ്മദാബാദ് | എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ നിന്ന് അബൂദബിയിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യയില്‍ അടിയന്തരമായി ഇറക്കി. എയര്‍ അറേബ്യയുടെ എയര്‍ ബസ് എ320ന്റെ എന്‍ജിനാണ് തകരാറിലായത്. ബംഗ്ലാദേശിലെ ചിറ്റഗോങ് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനമാണിത്.

അഹമ്മദാബാദ് വിമാനത്താവളത്തിലാണ് വിമാനം സുരക്ഷിതമായി ഇറക്കിയത്. ഇന്ത്യന്‍ വ്യോമയാന വകുപ്പ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

 

 

 

Latest