Connect with us

International

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ്‌ ഹസീന രാജിവെച്ചു

രാജ്യംവിട്ട ഹസീന ഇന്ത്യയില്‍ അഭയം തേടിയേക്കുമെന്ന് റിപോര്‍ട്ട്. .

Published

|

Last Updated

ധാക്ക | ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെച്ചു. രാജ്യത്ത് ആഭ്യന്തര കലാപം രൂക്ഷമായതിനെ പിന്തുടര്‍ന്നാണിത്. ഹസീനയുടെ ഔദ്യോഗിക വസതിയില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള കലാപകാരികള്‍ ഇരച്ചുകയറി. പ്രക്ഷോഭകാരികള്‍ വസതി കൈയടിക്കിയതായാണ് വിവരം.

സഹോദരിക്കൊപ്പം രാജ്യംവിട്ട ഹസീന ഇന്ത്യയില്‍ അഭയം തേടിയേക്കുമെന്ന് റിപോര്‍ട്ടുണ്ട്. സൈനിക ഹെലികോപ്ടറിലാണ് അവര്‍ തലസ്ഥാനമായ ധാക്കയില്‍ നിന്ന് പോയത്.

അഞ്ച് പതിറ്റാണ്ട് മുമ്പ് ബംഗ്ലാദേശ് രൂപകൊണ്ട ശേഷം രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും രൂക്ഷമായ ആഭ്യന്തര കലാപങ്ങളിലൊന്നാണ് ഇപ്പോഴത്തേത്. ഇന്നലെ രാവിലെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്ത് നടപ്പാക്കിയ ജോലി സംവരണ സംവിധാനത്തിനെതിരായണ് പ്രക്ഷോഭം. അക്രമത്തില്‍ പോലീസുകാര്‍ ഉള്‍പ്പെടെ 101 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

കലാപത്തെ തുടര്‍ന്ന് രാജ്യത്ത് അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിക്കുകയും ചെയ്തിരുന്നു.

Latest