ssf national sahithyotsav 2022
സാഹിത്യോത്സവ് അതിഥികള്‍ക്ക് ചുടുചായ കുടിക്കാന്‍ ബാംഗ്ലോ കഫേ
സാഹിത്യോത്സവ് പ്രധാന വേദിയായ ത്വൈബ ഗാര്‍ഡനിലെ പത്ത് വിദ്യാര്‍ഥികളാണ് കഫേ സജ്ജമാക്കിയത്.
ദക്ഷിണ്‍ ധിനാജ്പൂര്‍ (വെസ്റ്റ് ബംഗാള്‍) | ചുടുചായ, പരിപ്പുവട, ഉള്ളിവട, സമൂസ, മറ്റ് ബംഗ്ലാദേശ് വിഭവങ്ങൾ… ഇതുകൊണ്ടുതന്നെ എസ് എസ് എഫ് ദേശീയ സാഹിത്യോത്സവ് നഗരിയിലെ ബാംഗ്ലോകഫേയില്‍ അധികസമയവും ആള്‍ക്കൂട്ടമാണ്. വിഭവങ്ങള്‍ പാകം ചെയ്യുന്നത് എല്‍ എല്‍ ബി വിദ്യാര്‍ഥിയും കാസര്‍കോട് സ്വദേശിയുമായ മുസ്തഫ. സഹായികളായി വേറെയും ചിലര്‍.
സാഹിത്യോത്സവ് പ്രധാന വേദിയായ ത്വൈബ ഗാര്‍ഡനിലെ പത്ത് വിദ്യാര്‍ഥികളാണ് കഫേ സജ്ജമാക്കിയത്. വരുന്നവര്‍ക്കെല്ലാം അവരുടെ രുചിയറിഞ്ഞ് വിരുന്നൂട്ടി മിതമായി പണം ഈടാക്കുകയാണ് രീതി. വര്‍ണാഭമായി അലങ്കരിച്ച കഫേ ആരെയും ആകര്‍ഷിക്കും. ചായ കാപ്പി, കേരള- ബംഗ്ലാ മിശ്രിതങ്ങളായ പലഹാരങ്ങളുമാണ് പ്രധാന ഇനങ്ങള്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന മത്സരാര്‍ഥികള്‍ക്കും സംഘാടകര്‍ക്കും ബാംഗ്ലോ കഫേ ഒരു കൗതുകമാണ്.
ചായയും പലഹാരങ്ങളും രുചിച്ച് നാട്ടുചായക്കടയുടെ ശൈലില്‍ ഏറെനേരം വര്‍ത്തമാനം പറഞ്ഞിരിക്കാനും ഇവിടെ ആളുകളെത്തുന്നു. മിടുക്കരായ സപ്ലയര്‍മാരെയാണ് യൂനിയന്‍ കഫേയില്‍ ദൗത്യമേല്‍പ്പിച്ചിരിക്കുന്നത്. കയറിവരുന്നവര്‍ക്ക് വേഗത്തിലും ആവശ്യമായത്രയും വിഭവങ്ങള്‍ വില്‍ക്കാന്‍ ഇവര്‍ ശ്രദ്ധിക്കുന്നു. വിദ്യാര്‍ഥികളുടെ കഫേ നടത്തിപ്പിന്റെ കൗതുകം കാണാനും ഇവിടെ സന്ദര്‍ശകരുണ്ട്.