Connect with us

National

ജോലിക്കിടെ ബാങ്ക് ഉദ്യോഗസ്ഥ കുഴഞ്ഞുവീണ് മരിച്ചു; ജോലി സമ്മര്‍ദ്ദമെന്ന് സഹപ്രവര്‍ത്തകര്‍

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും റിപോര്‍ട്ട് വന്നശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്നും പോലീസ് പറഞ്ഞു

Published

|

Last Updated

ലഖ്‌നൗ| യുപിയില്‍ ജോലിക്കിടെ ബാങ്ക് ജീവനക്കാരി കുഴഞ്ഞ് വീണ് മരിച്ചു. ലഖ്‌നൗവിലെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഗോമതി നഗറിലെ വിബൂതി ഖണ്ഡ് ബ്രാഞ്ചിലെ ജീവനക്കാരിയായ സദഫ് ഫാത്തിമയാണ് മരിച്ചത്.

സദയ്ക്ക് ജോലി സമ്മര്‍ദ്ദം ഉണ്ടായിരുന്നതായാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.സദഫ് ഫാത്തിമ ഉച്ചഭക്ഷണം കഴിക്കാൻ പോയപ്പോൾ പെട്ടെന്ന് കസേരയിൽ നിന്ന് ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു. ഹൃദയാഘാതം സംഭവിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. വസീർ ഗഞ്ച് സ്വദേശിയാണ് സദഫ് ഫാത്തിമ.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും റിപോര്‍ട്ട് വന്നശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്നും വിഭൂതിഖണ്ഡ് എസിപി രാധാമണ്‍ സിങ് പറഞ്ഞു.

 

Latest