Connect with us

Kerala

കത്തി കാട്ടി ഭീഷണിപ്പെടുത്തി ബേങ്ക് കവര്‍ച്ച: അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കും

പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതം.

Published

|

Last Updated

തൃശൂര്‍ | ചാലക്കുടി പോട്ട ഫെഡറല്‍ ബേങ്കില്‍ പട്ടാപ്പകല്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതം. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ഡി ഐ ജി. ഹരിശങ്കര്‍ വ്യക്തമാക്കി. മോഷ്ടാവ് അങ്കമാലിയില്‍ എത്തിയതായും കൊച്ചിയിലേക്ക് നീങ്ങുകയാണെന്നും സൂചന ലഭിച്ചതായി റൂറല്‍ എസ് പി. ബി കൃഷ്ണകുമാര്‍ പറഞ്ഞു.

ഇന്ന് ഉച്ചയോടെ ഫെഡറല്‍ ബേങ്കിന്റെ പോട്ട ശാഖയിലാണ് സംഭവം. ബൈക്കിലെത്തിയ മോഷ്ടാവ് ഹെല്‍മറ്റ് തലയില്‍ നിന്നൂരാതെ കൗണ്ടറിലേക്ക് പ്രവേശിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തി ഗ്ലാസ് തല്ലിത്തകര്‍ത്ത ശേഷം പണം കവരുകയുമായിരുന്നു. 15 ലക്ഷം രൂപയാണ് മോഷ്ടാവ് കൊണ്ടുപോയതെന്ന് അധികൃതര്‍ അറിയിച്ചു.

സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രതിക്കായി അന്വേഷണം നടക്കുന്നത്. അക്രമി ബൈക്കില്‍ ബേങ്കിന് മുന്നിലെത്തുന്നത് സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. എട്ട് ജീവനക്കാരാണ് ബേങ്കിലുണ്ടായിരുന്നത്. ഹെല്‍മറ്റിനു പുറമെ, ജാക്കറ്റും മാസ്‌കും ധരിച്ചാണ് അക്രമി ബേങ്കിനകത്തേക്ക് പ്രവേശിച്ചത്.