Kerala
നിരോധിത പ്ലാസ്റ്റിക്കും കാലാവധി കഴിഞ്ഞ പാക്കറ്റ് ഭക്ഷണങ്ങളും പിടികൂടി
നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.
ആറ്റിങ്ങല്‍ | നഗരസഭ ആരോഗ്യ വിഭാഗം നടത്തിയപരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക്കും കാലാവധി കഴിഞ്ഞ പാക്കറ്റ് ഭക്ഷണങ്ങളും കണ്ടെത്തി. ആലംകോട് പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത കാലാവധി കഴിഞ്ഞ പാക്കറ്റ് ഭക്ഷണ സാധനങ്ങള്‍ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥനായ മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലാണ് പ്രദേശത്ത് മിന്നല്‍ പരിശോധനയാണ് നടത്തിയത്.
ലൈസന്‍സ് ഇല്ലാതെ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങളും ഹരിതകര്‍മസേനയുടെ സേവനം പ്രയോജനപ്പെടുത്താതെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള പാഴ് വസ്തുക്കള്‍ കത്തിക്കുന്ന സ്ഥാപനങ്ങളും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട് .
നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.