Kerala
ശ്രീനാഥ് ഭാസിയെ വിലക്കിയത് തെറ്റായ നടപടി: മമ്മൂട്ടി
ആരെയും ജോലിയില്‍ നിന്ന് വിലക്കാന്‍ പാടില്ല. തൊഴില്‍ നിഷേധിക്കുന്നത് തെറ്റാണ്.
കൊച്ചി | നടന്‍ ശ്രീനാഥ് ഭാസിക്ക് സിനിമയില്‍ വിലക്കേര്‍പ്പെടുത്തിയതിനെതിരെ മമ്മൂട്ടി. ശ്രീനാഥ് ഭാസിയെ വിലക്കിയ ചലച്ചിത്ര നിര്‍മാതാക്കളുടെ നടപടി തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. താന്‍ അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മമ്മൂട്ടി നിലപാട് വ്യക്തമാക്കിയത്.
ഭാസിക്കെതിരായ വിലക്ക് പിന്‍വലിച്ചുവെന്നാണ് മനസിലാക്കുന്നതെന്നും അങ്ങനെയല്ലെങ്കില്‍ അത് തിരുത്തണമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവരെ മമ്മൂട്ടി പറഞ്ഞു. ആരെയും ജോലിയില്‍ നിന്ന് വിലക്കാന്‍ പാടില്ല. തൊഴില്‍ നിഷേധിക്കുന്നത് തെറ്റാണെന്നും മമ്മൂട്ടി പറഞ്ഞു.
അഭിമുഖത്തിനിടെ ഓണ്‍ലൈന്‍ അവതാരകയെ അപമാനിച്ചെന്ന പരാതിയിലാണ് ഫിലം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ശ്രീനാഥ് ഭാസിക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്.