Kerala
ബാര്‍ കോഴ; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന് നോട്ടീസ്
ഇടുക്കിയിലെ ബാറുടമകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അര്‍ജുന്‍ അംഗമാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

കോട്ടയം| ബാര്‍ കോഴ വിവാദത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന് നോട്ടീസ് അയച്ച് ക്രൈംബ്രാഞ്ച്. വെള്ളിയാഴ്ച തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.
അര്‍ജുന്‍ രാധാകൃഷ്ണന്റെ ഭാര്യ പിതാവ് ബാര്‍ ഉടമയാണ്. ഇടുക്കിയിലെ ബാറുടമകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അര്‍ജുന്‍ അംഗമാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
മൂന്ന് പ്രാവശ്യം ഫോണ്‍ വിളിച്ചിട്ടും അര്‍ജുന്‍ സഹകരിച്ചില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. സഹകരിക്കാത്ത സാഹചര്യത്തിലാണ് അര്‍ജുന് നോട്ടീസ് നല്‍കിയതെന്ന് ക്രൈംബ്രാഞ്ച് കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----