Connect with us

el calsico

എല്‍ ക്ലാസിക്കോയില്‍ റയലിനെ തകര്‍ത്ത് ബാഴ്‌സാ കുതിപ്പ്

എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയുടെ നൂറാം വിജയം കൂടിയാണിത്.

Published

|

Last Updated

ക്യാമ്പ് നൗ | ലാലിഗ കിരീട നേട്ടത്തിലേക്ക് ഒരടി കൂടി മുന്നോട്ട് വെച്ച് എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെ തകര്‍ത്ത് ബാഴ്‌സലോണ. ക്യാമ്പ് നൗവില്‍ 95,000-ലേറെ വരുന്ന കാണികളെ സാക്ഷിയാക്കി നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സ വിജയക്കൊടി പാറിച്ചത്. എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയുടെ നൂറാം വിജയം കൂടിയാണിത്.

46ാം മിനുട്ടില്‍ സെര്‍ജി റോബര്‍ട്ടോയും 92ാം മിനുട്ടില്‍ ഫ്രാങ്ക് കെസ്സീയുമാണ് ബാഴ്‌സക്ക് വേണ്ടി ഗോള്‍ നേടിയത്. ഒമ്പതാം മിനുട്ടില്‍ തന്നെ ബാഴ്‌സ താരം റൊണാള്‍ഡ് അരോയൂയുടെ ഓണ്‍ ഗോളിലൂടെ റയല്‍ ലീഡ് നേടിയിരുന്നു. എന്നാല്‍, ആദ്യ പകുതി പിരിയുന്നതിന് മുമ്പ് തന്നെ സെര്‍ജി റോബര്‍ട്ടോയിലൂടെ സമനില ഗോള്‍ ബാഴ്‌സ നേടി.

ഓഫ് സൈഡ് കാരണം മാര്‍കോ അസ്സെന്‍ഷ്യോയുടെ ഗോള്‍ റയലിന് നഷ്ടമാകുകയും ചെയ്തു. എല്‍ ക്ലാസിക്കോ വിജയത്തോടെ റയലിനേക്കാള്‍ 12 പോയിന്റ് മുന്നിലാണ് ബാഴ്‌സ. 2019ലാണ് ഇതിന് മുമ്പ് ബാഴ്‌സ ലാലിഗ കിരീടം നേടിയത്. സ്പാനിഷ് ലീഗിലെ ചിരവൈരികളായ ബാഴ്സയും റയലും നേർക്കുനേർ വരുന്ന എൽ ക്ലാസിക്കോ, ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്ന ആവേശപ്പോര് കൂടിയാണ്.

Latest