Connect with us

laliga

കിരീട നേട്ടത്തിലേക്ക് ബാഴ്‌സ; പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലിന് പ്രതീക്ഷ

അതേസമയം, റയല്‍ സൊസീഡാഡിനോട് റയല്‍ മാഡ്രിഡ് പരാജയപ്പെട്ടു.

Published

|

Last Updated

മാഡ്രിഡ്/ ലണ്ടന്‍| ലാലിഗ കിരീട നേട്ടത്തിലേക്ക് കൂടുതല്‍ അടുത്ത് ബാഴ്‌സലോന. ഒസാസുനക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചതോടെയാണ് ബാഴ്‌സ കിരീടലബ്ധി ഉറപ്പിച്ചത്. പത്ത് പേരുമായാണ് ബാഴ്‌സ പോരാടിയത്.

രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ 14 പോയിന്റ് അധികം ബാഴ്‌സക്കുണ്ട്. 33 മത്സരങ്ങളില്‍ നിന്ന് 82 പോയിന്റ് ബാഴ്‌സ നേടി. ഇനി നാല് മത്സരങ്ങളാണ് ബാഴ്‌സക്കുള്ളത്. മെയ് 21ന് റയല്‍ സൊസീഡാഡിനെതിരെ ക്യാംപ്‌നൗവിലാണ് ബാഴ്‌സയുടെ അവസാന മത്സരം.
അതേസമയം, റയല്‍ സൊസീഡാഡിനോട് റയല്‍ മാഡ്രിഡ് പരാജയപ്പെട്ടു. ഏകപക്ഷീയമായ രണ്ട് ഗോളിനാണ് റയലിന്റെ പരാജയം. ഇനിയുള്ള അഞ്ച് മത്സരങ്ങളും ജയിച്ചാലും 83 പോയിന്റ് നേടാനേ റയലിന് സാധിക്കൂ.

അതിനിടെ, പ്രീമിയര്‍ ലീഗ് കിരീട പ്രതീക്ഷ ആഴ്‌സനല്‍ സജീവമാക്കി. മാഞ്ചസ്റ്റര്‍ സിറ്റിയോടേറ്റ കനത്ത പരാജയത്തിന് പകരം വീട്ടലെന്നോണം ചെല്‍സിയെ ആഴ്‌സനല്‍ തകര്‍ത്തു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ ആഴ്‌സനലിന്റെ വിജയം. മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് ഇരട്ട ഗോള്‍ നേടി.

Latest