Kerala
ബാർകോഴ വിവാദം: യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
എക്‌സൈസ് ടൂറിസം മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിച്ചത്.
തിരുവനന്തപുരം | ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് നിയമസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം.പ്രവര്‍ത്തകര്‍ പോലീസിനു നേരെ കല്ലറിഞ്ഞു. ഇതേ തുടര്‍ന്ന് പോലീസ് നാലുതവണ ജലപീരങ്കി പ്രയോഗിച്ചു. മാര്‍ച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരിക്കുകയാണ്. എക്‌സൈസ് ടൂറിസം മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്.
എക്‌സൈസ് വകുപ്പിനെ ടൂറിസം മന്ത്രി ഹൈജാക്ക് ചെയ്തു.അബ്കാരി നിയമത്തിൽ ഭേദഗതി വരുത്തുന്നത് ടൂറിസം മന്ത്രിയാണ്. ബാര്‍ കോഴക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു.
---- facebook comment plugin here -----