National
കര്‍ണാടകയില്‍ ബസവരാജ് ബൊമ്മെ ഇന്ന് മുഖ്യമന്ത്രി പദം രാജിവെക്കും
മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായി കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം നാളെ

ബെംഗളുരു | ബിജെപിക്കേറ്റ കനത്ത പരാജയത്തിന് പിറകെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇന്ന് രാജിവെക്കും.മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായി കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം നാളെ നടക്കും. ഡികെ ശിവകുമാറിനോ സിദ്ധരാമയ്യക്കോ ആണ് സാധ്യയെന്നാണ് റിപ്പോര്‍ട്ടുകള്‍
അതേ സമയം മുഖ്യമന്ത്രി പദത്തിലേക്ക് സിദ്ധരാമയ്യക്കാണ് കൂടുതല്‍ സാധ്യത കല്പിക്കപ്പെടുന്നത്. കര്‍ണാടകയില്‍ അധികാരം പിടിക്കാന്‍ വരുണയില്‍ കോണ്‍ഗ്രസ് നിയോഗിച്ചത് കെ സിദ്ധരാമയ്യയെയാണ്. എന്നാല്‍ സിദ്ധരാമയ്യയ്ക്കെതിരെ മത്സരിക്കാന്‍ ബിജെപി വി സോമണ്ണയെ കച്ചകെട്ടിയിറക്കി. എന്നാല്‍, 46,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സിദ്ധരാമയ്യ ഇവിടെ വിജയം കൊയ്തു.