Connect with us

Kerala

ഏനാത്ത് ബെയ്‌ലി പാലത്തിനു സമീപം കുളിക്കാനിറങ്ങിയവര്‍ ഒഴുക്കില്‍പെട്ടു; കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

കോയമ്പത്തൂര്‍ സ്വദേശികളായ മുഹമ്മദ് സോലിക് (10), അജ്മല്‍ (20) എന്നിവരാണ് മരിച്ചത്.

Published

|

Last Updated

കോയമ്പത്തൂര്‍ | പത്തനംതിട്ട ഏനാത്ത് ബെയ്‌ലി പാലത്തിനു സമീപം മണ്ഡപം കടവില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ ഒഴുക്കില്‍ പെട്ടു മരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ മുഹമ്മദ് സോലിക് (10), അജ്മല്‍ (20) എന്നിവരാണ് മരിച്ചത്. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.

മണ്ഡപം കടവില്‍ നിന്നും അര കിലോമീറ്റര്‍ താഴെയായി സി എം ഐ സ്‌കൂളിന് സമീപത്തുള്ള കടവില്‍ നിന്നാണ് സോലികിന്റെ മൃതദേഹം കണ്ടെത്തിയത്. അജ്മലിന്റെത് ഒന്നരമണ്ഡപം കടവില്‍ നിന്നും ഒന്നര കിലോമീറ്റര്‍ താഴെയുള്ള കൊളശ്ശേരി കടവില്‍ നിന്നും കണ്ടെടുത്തു. അടൂര്‍ ഫയര്‍ ഫോഴ്‌സ് ആണ് ഇരു മൃതദേഹങ്ങളും കരയ്‌ക്കെടുത്തത്.

രക്ഷിതാക്കള്‍ ഉള്‍പ്പെടെ 13 പേരടങ്ങിയ സംഘത്തോടൊപ്പം ബീമാപ്പള്ളിയിലേക്കുള്ള യാത്രാമധ്യേ ബെയ്ലി പാലത്തിനടുത്തുള്ള മണ്ഡപം കടവില്‍ ഇറങ്ങിയതായിരുന്നു ഇവര്‍. ആഴമേറെയുള്ള ഭാഗത്ത് ഇറങ്ങിയ സംഘാംഗങ്ങളെ നാട്ടുകാര്‍ ആദ്യം മടക്കിയയച്ചു. തുടര്‍ന്ന് സമീപത്തായുള്ള മറ്റൊരു ഭാഗത്ത് ഇവര്‍ ഇറങ്ങുകയായിരുന്നു. മുഹമ്മദ് സോലികിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അജ്മലും ഒഴുക്കില്‍ പെട്ടത്.

12.45ന് അപകട സന്ദേശം കിട്ടിയതോടെ സംഭവ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഒരു മണിയോടുകൂടി അജ്മലിനെയും ഒന്നേകാലോടെ മുഹമ്മദിനേയും കരയ്‌ക്കെടുക്കുകയായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഓഫീസര്‍ എം വേണു, സീനിയര്‍ ഓഫീസര്‍മാരായ ബി സന്തോഷ് കുമാര്‍, എ എസ് അനൂപ്, ഫയര്‍ ഓഫീസര്‍മാരായ എസ് ബി അരുണ്‍ജിത്ത്, എസ് സന്തോഷ്, വി ഷിബു എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കനത്ത ഒഴുക്ക് വകവെക്കാതെ അര കിലോമീറ്ററോളം നീന്തി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കരയ്‌ക്കെടുക്കാന്‍ കഴിഞ്ഞത്. ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍മാരായ അരുണ്‍ജിത്ത്, സന്തോഷ് എന്നിവര്‍ പ്രകടിപ്പിച്ച സാഹസികതയും ധൈര്യവുമാണ് 15 മിന്ുട്ടുകള്‍ക്കുള്ളില്‍ തന്നെ രണ്ട് മൃതദേഹവും കരയ്‌ക്കെത്തിക്കാന്‍ സഹായിച്ചത്. പത്തനംതിട്ടയില്‍ നിന്നും സ്‌കൂബാ ടീമിനെ വിളിച്ചിരുന്നെങ്കിലും അവര്‍ സ്ഥലത്ത് എത്തുന്നതിന് മുമ്പു തന്നെ അടൂര്‍ ഫയര്‍ഫോഴ്‌സ് മൃതദേഹങ്ങള്‍ നദിയില്‍ നിന്നും പുറത്തെടുത്തിരുന്നു.

 

---- facebook comment plugin here -----

Latest