Connect with us

International

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങി; ലാത്വിയയില്‍ മലയാളി വിദ്യാര്‍ത്ഥിയെ തടാകത്തില്‍ കാണാതായി

കായിക താരമായിരുന്ന ആല്‍ബിന്‍ മറൈന്‍ എഞ്ചിനീയറിംഗ് കോഴ്‌സിനായി എട്ടുമാസം മുമ്പാണ് ലാത്വിയയിലേക്ക് പോയത്.

Published

|

Last Updated

ഇടുക്കി| ഇടുക്കി – അടിമാലി സ്വദേശിയായ വിദ്യാര്‍ത്ഥിയെ വടക്കന്‍ യൂറോപ്പിലെ ലാത്വിയയുടെ തലസ്ഥാനമായ റിഗയിലെ തടാകത്തില്‍ കാണാതായി. ആനച്ചാല്‍ അറക്കല്‍ ഷിന്റോ-റീന ദമ്പതികളുടെ മകന്‍ ആല്‍ബിന്‍ ഷിന്റോ(19)യെയാണ് കാണാതായത്. കായിക താരമായിരുന്ന ആല്‍ബിന്‍ മറൈന്‍ എഞ്ചിനീയറിംഗ് കോഴ്‌സിനായി എട്ടുമാസം മുമ്പാണ് ലാത്വിയയിലേക്ക് പോയത്.

ജൂലൈ പതിനെട്ടിന് സുഹൃത്തുക്കള്‍ക്കൊപ്പം നാലുമണിയോടെയാണ് റിഗയിലെ തടാകത്തില്‍ കുളിക്കുന്നതിനായി ഇറങ്ങിയത്. കുളിക്കുന്നതിനിടെ ആല്‍ബിന്‍ മുങ്ങി പോവുകയായിരുന്നെന്ന് ഒപ്പം ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ പറയുന്നു.

കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളാണ് ആല്‍ബിന്റെ വീട്ടുകാരെ വിവരമറിയിച്ചത്. ആല്‍ബിനായി തിരച്ചില്‍ തുടരുന്നുണ്ടെന്നാണ് ലാത്വിയില്‍ നിന്ന് കിട്ടിയ വിവരമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പിതാവ് ഷിന്റോ ജീപ്പ് ഡ്രൈവറാണ്. മാതാവ് റീന എല്ലക്കല്‍ എല്‍പി സ്‌ളിലെ ടീച്ചറും.

 

 

---- facebook comment plugin here -----

Latest