Connect with us

Kerala

വവ്വാലുകൾ കൂട്ടത്തോടെ ചാകുന്നു; തിരുവാലിയിൽ ജനം ഭീതിയിൽ; സാമ്പിൾ പരിശോധനക്കയച്ചു

പ്രദേശത്ത് ജാഗ്രത നിർദ്ദേശം നൽകി ആരോഗ്യ വകുപ്പ്

Published

|

Last Updated

മലപ്പുറം | തിരുവാലി മലപ്പുറം ജില്ലയിലെ തിരുവാലിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. പൂന്തോട്ടത്തിലെ റോഡരികിലെ കാഞ്ഞിരമരത്തിൽ തമ്പടിച്ചവയിൽ 15 എണ്ണമാണ് കഴിഞ്ഞ ദിവസം ചത്തുവീണത്. അധികം പ്രായമാകാത്ത വവ്വാലുകളാണ് ചത്തത്. കനത്ത ചൂടാണ് കാരണമെന്നാണ് പ്രാഥമിക നഗമനം. കൂടുതൽ വിവരങ്ങൾ അറിയാനായി ഇവയുടെ സാമ്പിളുകൾ പൂനെ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടത്. തുടർന്ന് സമീപവാസികൾ പഞ്ചായത്ത് പ്രസിഡന്റ് കെ രാമൻകുട്ടിയുടെ നിർദേശപ്രകാരം വനപാലകരും വനംവകുപ്പിലെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നീട് അധികൃതരുടെ നിർദേശപ്രകാരം ചത്ത വവ്വാലുകളെ കുഴിച്ചുമൂടി.

കഴിഞ്ഞ ഒക്ടോബറിൽ തിരുവാലി പഞ്ചായത്തിലെ നിപ ബാധിച്ച നടുവത്ത് സ്വദേശി മരണപ്പെട്ടിരുന്നു. ഇതാണ് നാട്ടുകാരുടെ ആശങ്ക വർധിപ്പിക്കുന്നത്.

Latest