test series
ആസ്‌ത്രേലിയയുടെ തുടക്കം മന്ദഗതിയില്‍; രണ്ട് വിക്കറ്റുകള്‍ നഷ്ടമായി
ഇന്ത്യൻ ടീമിൽ ഒരു മാറ്റമുണ്ട്. ആസ്ത്രേലിയൻ ടീമിൽ മാറ്റമില്ല.
അഹമ്മദാബാദ് | പരമ്പരയിലെ അവസാന ടെസ്റ്റില്‍ ആസ്‌ത്രേലിയയുടെ തുടക്കം മന്ദഗതിയില്‍. ഉച്ചഭക്ഷണത്തിനായി പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 75 എന്ന നിലയിലാണ് സന്ദര്‍ശകര്‍. 27 റണ്‍സെടുത്ത ഉസ്മാന്‍ ഖ്വാജയും രണ്ട് റണ്‍സുമായി ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തുമാണ് ക്രീസില്‍.
ഓപണര്‍മാരായ ട്രാവിസ് ഹെഡും ഖ്വാജയും മികച്ച തുടക്കമാണ് നല്‍കിയിരുന്നത്. എന്നാല്‍, 44 ബോളില്‍ 32 റണ്‍സെടുത്ത് ഹെഡ് മടങ്ങി. ആര്‍ അശ്വിനാണ് വിക്കറ്റ്. ഏറെ വൈകാതെ ഷമിയുടെ മുമ്പില്‍ മാര്‍നസ് ലബൂഷെയ്‌നും കീഴടങ്ങി. ടോസ് നേടിയ ആസ്ത്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ ഒരു മാറ്റമുണ്ട്. ആസ്ത്രേലിയൻ ടീമിൽ മാറ്റമില്ല.
പേസർ മുഹമ്മദ് സിറാജിന് പകരം മുഹമ്മദ് ഷമി ടീമിലെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആസ്‌ത്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിലെത്തിയിരുന്നു. മത്സരത്തിന് മുമ്പായി ഇരു പ്രധാനമന്ത്രിമാരും മൈതാനത്ത് തുറന്ന വാഹനത്തിൽ സഞ്ചരിച്ച് കാണികളെ അഭിവാദ്യം ചെയ്തു. പരമ്പര സ്വന്തമാക്കുക എന്നതിനപ്പുറം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ബർത്ത് ഉറപ്പിക്കാൻ കൂടിയാണ് ഇന്ത്യ ഇറങ്ങിയത്. അത്രമേൽ നിർണായകമാണ് ഇന്ത്യക്ക് ഈ മത്സരം.
ഇൻഡോറിലെ കഴിഞ്ഞ മത്സരം സ്വന്തമാക്കിയ ആസ്‌ത്രേലിയ ഇതിനകം ലോക ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് മുന്നേറിയിട്ടുണ്ട്. ആദ്യ രണ്ട് മത്സരങ്ങളിലും സ്പിന്നർമാരെ വെച്ച് ഇന്ത്യ ആധിപത്യം പുലർത്തിയെങ്കിലും മൂന്നാം മത്സരത്തിൽ ഇതേ രീതിയിൽ തന്നെ ഇന്ത്യക്ക് സ്പിൻ കെണിയൊരുക്കിയാണ് ആസ്‌ത്രേലിയ ജയിച്ചത്. ഇതോടെ മത്സരം 2-1 എന്ന നിലയിലാണ്. നാലാം ടെസ്റ്റിൽ ആസ്‌ത്രേലിയ വിജയിച്ചാൽ ശ്രീലങ്ക- ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരയുടെ ഫലം ആശ്രയിച്ചാകും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ സാധ്യത. സമനില വഴങ്ങിയാലും കാത്തിരിക്കണം.