Connect with us

Kerala

ഉപസമിതിയെ നിയമിച്ചതില്‍ പോര് തുടരുന്നു; കെ ടി യു സിന്‍ഡിക്കേറ്റ് യോഗ മിനുട്‌സില്‍ വി സി ഒപ്പിട്ടില്ല

സിന്‍ഡിക്കേറ്റിനെതിരെ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും വി സി

Published

|

Last Updated

കൊച്ചി |  കേരള സാങ്കേതിക സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റും വൈസ് ചാന്‍സലറും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. ഉപസമിതിയെ നിയോഗിച്ചതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ് സിന്‍ഡിക്കേറ്റ് യോഗത്തിന്റെ മിനുട്‌സില്‍ ഒപ്പിട്ടില്ല. ചട്ടവിരുദ്ധമെന്ന് കാട്ടി ഉപസമിതി യോഗം ചേരാന്‍ വൈസ് ചാന്‍സിലര്‍ അനുവദിച്ചില്ല. സിന്‍ഡിക്കേറ്റിനെതിരെ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും വി സി വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച ചേര്‍ന്ന യോഗത്തിലാണ് ഒരു ഉപസമിതിയെ നിയമിക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനമെടുത്തത്. സര്‍വകലാശാലയിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുള്‍പ്പെടെയാണ് ഉപസമിതിയെന്നായിരുന്നു സിന്‍ഡിക്കേറ്റ് വ്യക്തമാക്കിയിരുന്നത്. ഈ ഉപസമിതിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഉള്‍പ്പെടുന്ന മിനുട്ട്സ് ആണ് വി സി ഒപ്പിടാന്‍ വിസമ്മതിച്ചത്.