Connect with us

National

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പോര്; പ്രശ്‌നപരിഹാരത്തിന് കമല്‍നാഥിനെ നിയോഗിച്ച് നേതൃത്വം

സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ നടത്തിയ ഉപവാസ സമരത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ കമല്‍നാഥിനെ നിയോഗിച്ച് കോണ്‍ഗ്രസ്. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ സച്ചിന്‍ പൈലറ്റുമായി കമല്‍നാഥ് കൂടിക്കാഴ്ച നടത്തി.

സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ നടത്തിയ ഉപവാസ സമരത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇതേത്തുടര്‍ന്ന് സച്ചിനെതിരെ നടപടിയുണ്ടാകുമെന്നാണ് കരുതുന്നതെന്ന് രാജസ്ഥാന്റെ ചുമതലയുള്ള സുഖ്ജീന്ദര്‍ സിങ് രണ്‍ധാവ വ്യക്തമാക്കി.

ഇതിനിടയിലാണ് പ്രശ്‌നം പരിഹരിക്കാന്‍ മുതിര്‍ന്ന നേതാവായ കമല്‍നാഥിനെ ഹൈക്കമാന്റ് നിയോഗിച്ചത്. ഇന്നലെ സച്ചിന്‍ പൈലറ്റുമായും കോണ്‍ഗ്രസ സംഘടന ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായും കമല്‍നാഥ് കൂടിക്കാഴ്ച നടത്തി. പഞ്ചാബില്‍ നിയമസഭ തെരഞ്ഞടുപ്പിന് മുന്‍പ് സിദ്ധുവും അമരീന്ദര്‍ സിങും തമ്മില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ പോലെ ആകാതിരിക്കാന്‍ രാജസ്ഥാനില്‍ കരുതലോടെയാണ് നേതൃത്വത്തിന്റെ നീക്കം.

 

 

Latest