Connect with us

Aksharam

ബി ബി സി@100

ബി ബി സി 1922 ഒക്ടോബർ 18നാണ് പ്രവർത്തനമാരംഭിച്ചത്.

Published

|

Last Updated

ഗ്രേറ്റ്ബ്രിട്ടനിലെ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാർത്താപ്രക്ഷേപണ കേന്ദ്രമായ ബി ബി സി (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ)ക്ക് നൂറ് വയസ്സ് തികയുന്നു. ലോകത്താദ്യമായി ഏകീകൃതമായ രീതിയിൽ വാർത്താ വിനിമയരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ബി ബി സി 1922 ഒക്ടോബർ 18നാണ് പ്രവർത്തനമാരംഭിച്ചത്. ആദ്യമായി വാർത്താപ്രക്ഷേപണം നടത്തിയത് നവംബർ 14നും. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കമ്പനി എന്നായിരുന്നു അന്നത്തെ പേര്. 1972-ലാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ എന്ന പേര് സ്വീകരിക്കുന്നത്.

ബ്രിട്ടീഷ് ഭരണകൂടത്തിന്റെ തണലിൽ

1922ൽ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കമ്പനി എന്ന പ്രൈവറ്റ് കോർപറേഷനായി പ്രവർത്തനം ആരംഭിച്ചു. 1925ൽ പാർലിമെന്ററി കമ്മിറ്റിയുടെ ശിപാർശയനുസരിച്ച് ഈ പ്രൈവറ്റ് കോർപറേഷൻ നിർത്തലാക്കി. ഇതിന്റെ സ്ഥാനത്ത് 1927ൽ രൂപവത്കരിച്ച പബ്ലിക് കോർപറേഷനാണ് ബി ബി സി.

തുടക്കം

ഒന്നാം ലോക മഹായുദ്ധ സമയത്ത് വയർലെസ് സംവിധാനം ഏറെ പ്രയാസപ്പെട്ടിരുന്നുവെന്ന് മനസ്സിലാക്കിയ ബ്രിട്ടീഷ് മിലിട്ടറി ഉദ്യോഗസ്ഥരാണ് ബ്രോഡ്കാസ്റ്റിംഗ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ആശയം മുന്നോട്ടുവെച്ചത്. ജനറൽ പോസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥർക്കായിരുന്നു ഇത് നടപ്പാക്കാനുള്ള ചുമതല. റേഡിയോ സാങ്കേതികവിദ്യ നിർമിക്കുന്നവർക്ക് മാത്രമായി എട്ട് സ്റ്റേഷനുകൾക്ക് ലൈസൻസ് അനുവദിക്കുക എന്നതായിരുന്നു ആദ്യപദ്ധതി. 1922 മെയ് 18ന് ഇത് സംബന്ധിച്ച് ഒരു യോഗം നടന്നു. ഈ യോഗത്തിൽ പ്രാദേശികമായി ഒരു സ്റ്റേഷൻ എന്ന ആശയത്തോട് നിർമാതാക്കൾ യോജിച്ചില്ല.

രാജ്യം മുഴുവൻ ഉൾക്കൊള്ളുന്ന ഒരു ബ്രോഡ്കാസ്റ്റിംഗ് സംവിധാനമായിരുന്നു അവരുടെ സങ്കൽപ്പം.
റേഡിയോ കണ്ടുപിടിച്ച മർക്കോണിയുടെ കമ്പനി തന്നെയാണ് എട്ട് സ്റ്റേഷനുകൾക്ക് പകരം വിപുലമായ ഒരു ബ്രോഡ്കാസ്റ്റിംഗ് കമ്പനി എന്ന ആശയം മുന്നോട്ടുവെച്ചത്. ബി ബി സി എന്ന സ്ഥാപനത്തിന്റെ തുടക്കത്തിലേക്ക് നയിച്ച ആദ്യാശയം ഇതായിരുന്നു.
1922 നവംബർ 14ന് വൈകിട്ട് ആറിന് ബി ബി സിയുടെ ആദ്യവാർത്ത പുറത്തുവന്നു. മർക്കോണി സ്ഥാപിച്ച 2 എൽ ഒ സ്റ്റേഷനിൽ നിന്ന് വാർത്ത വായിച്ച ആർതർ ബൊറോസാണ് ബി ബി സിയുടെ വിക്ഷേപണത്തിന് തുടക്കമിട്ടത്.

പക്ഷപാദം പാടില്ല, പക്ഷേ….

രണ്ട് ചാനലിൽ ടെലിവിഷൻ സംപ്രേക്ഷണവും കലാപരിപാടികൾ, വാർത്തകൾ തുടങ്ങിയ അഞ്ച് ഇനങ്ങളിലെ റേഡിയോ പ്രക്ഷേപണവും ബി ബി സി നടത്തുന്നു.

ഇന്ത്യയിൽ

മാർക്ക് ടലി(MARK TULLY)എന്ന ബ്രിട്ടീഷുകാരനാണ് ബി ബി സിയുടെ ഇന്ത്യയിലെ വളർച്ചക്ക് അടിത്തറയിട്ടത്. മികച്ച പ്രവർത്തനം കൊണ്ട് ബി ബി സി ഇന്ത്യൻ ജനതയുടെ ഹൃദയത്തിൽ ഇടംപിടിച്ചു.

ഇന്ന്

1922 നവംബർ 14ന് ലണ്ടനിലെ മർക്കോണി ഹൗസിൽ നിന്ന് തീർത്തും പരിമിതമായ സൗകര്യങ്ങളോടെ പ്രക്ഷേപണം ആരംഭിച്ച ബി ബി സി ഇന്ന് വളർച്ചയുടെ പാരമ്യത്തിൽ എത്തി നിൽക്കുകയാണ്. ലോകത്ത് പുതുമയുള്ള ഒരു മാധ്യമ സംസ്‌കാരം സൃഷ്ടിക്കാൻ ബി ബി സിക്ക് കഴിഞ്ഞു. 1954 വരെ ടെലിവിഷന്റെയും 1972 വരെ പ്രക്ഷേപണത്തിന്റെയും കുത്തക ബി ബി സിക്ക് ഉണ്ടായിരുന്നു. ഏതാണ്ട് 43 ഭാഷകളിൽ ഇന്ന് ബി ബി സിയുടെ സേവനം ലഭ്യമാണ്. 52,000കോടി രൂപയുടെ വിപണനമൂല്യം ബി ബി സിക്കുണ്ടെന്ന് കരുതപ്പെടുന്നു.

 

 

 

---- facebook comment plugin here -----

Latest